പ്രവാസികള്‍ക്ക് പ്രത്യേക പദ്ധതിയുമായി NORKA l Channeliam.com

പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിയ മിക്കവരുടേയും ആഗ്രഹമാണ് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത്. സംരംഭകര്‍ക്ക് വിവിധ തരം ലോണുകളുണ്ടെങ്കിലും പ്രവാസികളെ ഫോക്കസ് ചെയ്യുന്ന ഒന്ന് ഇല്ലാതിരുന്ന വേളയിലാണ് ഇത്തരത്തിലുള്ളവര്‍ക്ക് സബ്സിഡിയോടൂ കൂടിയുള്ള NORKA ROOTS ലോണ്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് എന്നാണ് പദ്ധതിയുടെ പേര്. പദ്ധതി പ്രകാരം തൊഴില്‍ നഷ്ടമായ പ്രവാസികള്‍ക്ക് നാട്ടില്‍ തന്നെ പുതിയ വരുമാനം ലഭിക്കാന്‍ എല്ലാ സപ്പോര്‍ട്ടും നല്‍കുന്നുവെന്ന് നോര്‍ക്ക റൂട്ട്‌സ് (കാലിക്കറ്റ്) അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ കെ. ബാബുരാജ് പറയുന്നു.

പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് നോര്‍ക്ക

രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് താമസിച്ച് തിരികെ വന്നവരായിരിക്കണം എന്നാണ് പദ്ധതിയുടെ ആദ്യ നിബന്ധന. പൂര്‍ണമായും പ്രവാസ ജീവിതം അവസാനിപ്പിച്ചവര്‍ക്കുള്ളതാണ് പദ്ധതി. 2014ലെ സൗദി നിതാഖത്ത് വിഷയത്തിന് ശേഷം പദ്ധതി ഓണ്‍ഗോയിങ്ങ് പ്രോസസ്സായി നടക്കുന്നുണ്ടെന്നും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസമാണ് ലക്ഷ്യമെന്നും കെ. ബാബുരാജ് വ്യക്തമാക്കുന്നു. നോര്‍ക്ക, ധനകാര്യ സ്ഥാപനങ്ങള്‍, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവ സഹകരിച്ചാണ് പദ്ധതി. നിലവില്‍ 13 ധനകാര്യ സ്ഥാപനങ്ങളുമായി നോര്‍ക്കയ്ക്ക് MoU ഉണ്ട്. 30 ലക്ഷം വരെ ലഭിക്കുന്ന പദ്ധതികളുണ്ടെന്നും കെ.ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

നോര്‍ക്കയെ അറിയാം

പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി കേരള സര്‍ക്കാര്‍ 1996-ല്‍ രൂപം കൊടുത്ത വകുപ്പാണ് പ്രവാസി കേരളീയ കാര്യവകുപ്പ് (Non-Resident Keralites Affairs department) അഥവാ നോര്‍ക്ക. വിദേശത്ത് ജോലി ചെയ്യുന്നവരുടെ ക്ഷേമവും വേണ്ടുന്ന സഹായങ്ങളും ഉറപ്പ് വരുത്തുകയെന്നതാണ് നോര്‍ക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടാതെ, വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ പുനരധിവാസം ഉറപ്പാക്കുകയും കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ മലയാളികളെ സഹായിക്കുകയും ചെയ്യുന്നു.

സര്‍ക്കാരിന്റെ ഓഹരിപങ്കാളിത്തത്തോടെ പ്രവാസി കേരളീയകാര്യ വകുപ്പിന് കീഴിലുള്ള നോര്‍ക്ക- റൂട്ട്സ് എന്ന സ്ഥാപനമാണ് നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. സാമ്പത്തികമായും ഭരണപരമായും സ്വതന്ത്രമാണ് നോര്‍ക്ക- റൂട്ട്സ്. തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കാനായി നോര്‍ക്ക ന്യൂസ് എന്ന പേരില്‍ ഒരു പത്രവും നോര്‍ക്കാ-റൂട്ട്സ് പുറത്തിറക്കുന്നുണ്ട്. വിദേശത്തെ തൊഴിലവസരങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും മനസിലാക്കാന്‍ നോര്‍ക്കാ ന്യൂസ് മലയാളികളെ സഹായിക്കുന്നു. 2009ലാണ് പത്രം ആരംഭിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version