വോക്കിങ്ങ് കാര്‍ കണ്‍സപ്റ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ Hyundai. പാതി കാറും പാതി റോബോട്ടുമായ Hyundai Elevate 2019 CESല്‍ അവതരിപ്പിച്ചിരുന്നു. ആദ്യ അള്‍ട്ടിമേറ്റ് മൊബിലിറ്റി വെഹിക്കിളാണ് എലവേറ്റ്. വാഹനത്തില്‍ ഓട്ടോണോമസ് മൊബിലിറ്റിയും EV ടെക്‌നോളജിയും സജ്ജീകരിച്ചിട്ടുണ്ട്. നടക്കാനും, ഉയരമുള്ള സ്ഥലങ്ങളിലേക്ക് കയറാനും ഡ്രൈവ് ചെയ്യാനും സാധിക്കും. വീല്‍ ഘടിപ്പിച്ച 4 റോബോട്ടിക്ക് കാലുകളാണ് വാഹനത്തിനുള്ളത്. ഉയരം കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന കാലുകളാണ് കാറിന്റെ അട്രാക്ഷന്‍.
കുത്തനേ അഞ്ചടി വരെ കയറാന്‍ എലവേറ്റിന് കഴിയും. അടിയന്തര ഘട്ടങ്ങളില്‍ ഏറെ സഹായകരമാകുന്ന വാഹനമാണിത്. 66 KWh ബാറ്ററി കപ്പാസിറ്റിയാണ് എലവേറ്റിനുള്ളത്. ഇന്റഗ്രേറ്റഡ് പാസീവ് സസ്‌പെന്‍ഷനുള്ളതിനാല്‍ മികച്ച ബാറ്ററി എഫിഷ്യന്‍സി ലഭിക്കുന്നു. ഇന്റര്‍ചേഞ്ചബിളായ ബോഡിയാണ് ഹ്യുണ്ടായ് എലവേറ്റില്‍ ഒരുക്കിയിരിക്കുന്നത്.