ബയോ ഡീഗ്രേഡബിള്‍ സ്‌ട്രോ മുതല്‍ ബ്ലോക്ക്ചെയിന്‍ സാധ്യത വരെ പരിചയപ്പെടുത്തിയ പിച്ച് സീരീസ്l ASSOCHAM

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഐഡിയകള്‍ക്ക് ആഗോള തലത്തില്‍ വരെ മികച്ച പ്രതിഫലനം നല്‍കാന്‍ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാവുകയാണ് ദി അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍സ്ട്രി ഓഫ് ഇന്ത്യ-ASSOCHAM കൊച്ചിയില്‍ നടത്തിയ ഇലവേറ്റര്‍ പിച്ച് സീരീസ്. ഇരുപതിലധികം സ്റ്റാര്‍ട്ടപ്പുകളാണ് പിച്ച് സീരിസില്‍ പ്രൊഡക്ടുകള്‍ പ്രസന്റ് ചെയ്തത്. ഇന്‍ഡസ്ട്രി-ബിസിനസ് ലീഡേഴ്സുമായും ഹൈനെറ്റ് വര്‍ത്ത് ഇന്‍ഡിവിജ്വല്‍സുമായും സ്റ്റാര്‍ട്ടപ്പുകളെ കണക്ട് ചെയ്യാനും ഫണ്ടിംഗിനും അവസരമൊരുക്കുകയുമാണ് ASSOCHAM സ്റ്റാര്‍ട്ടപ്പ് ലോഞ്ച് പാഡ്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരം

2 വര്‍ഷം വരെയായ ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും, മൂന്ന് മുതല്‍ 5 വര്‍ഷം വരെയുള്ള എസ്റ്റാബ്ലിഷ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്കുമാണ് പിച്ചിംഗില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് കൊച്ചിയിലെ ഇലവേറ്റര്‍ പിച്ചിന് വേദിയൊരുക്കിയത്. 2024നകം 50,000 സ്റ്റാര്‍ട്ടപ്പുകള്‍ എന്ന രാജ്യത്തിന്റെ ലക്ഷ്യത്തെ മികച്ച രീതിയില്‍ സപ്പോര്‍ട്ട് ചെയ്യാനുള്ള ശ്രമമാണ് തങ്ങളുടേതെന്ന് Assocham ചെയര്‍മാന്‍ അനില്‍ ഖൈതാന്‍ വ്യക്തമാക്കി. സമൂഹത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന് സാധിക്കുന്നുണ്ടെന്നും അത്തരം സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താന്‍ അസോച്ചാമിന് കഴിയുന്നുണ്ട് എന്നത് അഭിമാനകരമാണെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥ് പറഞ്ഞു.

ബയോ ഡീഗ്രേഡബിള്‍ സ്ട്രോ മുതല്‍ ഭക്ഷണത്തിലെ മായം കണ്ടെത്തുന്ന ടെക്നോളജി വരെ

ബയോ ഡീഗ്രേഡിബിള്‍ സ്ട്രോ നിര്‍മ്മിക്കുന്ന blessing palms പിച്ചിംഗില്‍ ഒന്നാമതെത്തി. കന്നുകാലികളിലെ രോഗനിര്‍ണ്ണയത്തിനുള്ള സൊല്യൂഷന്‍സ് ഒരുക്കുന്ന Brain wired രണ്ടാമതും, ഭക്ഷണത്തിലെ മായം കണ്ടെത്താനായുള്ള ബ്ലോക്ക് ചെയിന്‍ ബേസ്ഡ് പ്ലാറ്റ്ഫോം vibrathon മൂന്നാമതുമെത്തി. സെലക്ടഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് ക്ഷണം ലഭിക്കും.ന്യൂഡെല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഇവര്‍ക്ക് എക്സ്പേര്‍ട്ട് കോച്ചിംഗിനും അവസരമൊരുക്കു. വിജയികളെ കാത്തിരിക്കുന്നത് ഒന്നരക്കോടി രൂപ വരുന്ന പ്രൈസ് മണിയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version