ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് മൂവ്മെന്റില്‍ മുന്‍പിലെത്താനും മികച്ച ഇന്‍ഫ്രസ്ട്രക്ചര്‍ ഒരുക്കി ഇന്നവേഷന്‍ കള്‍ച്ചര്‍ കരിക്കുലത്തിന്റെ ഭാഗമാക്കാനും, ട്രെയിനിംഗും മെന്റര്‍ഷിപ്പും നല്കി സ്റ്റാര്‍ട്ടപ്പുകളെ മാര്‍ക്കറ്റിനൊത്ത് സജ്ജമാക്കാനുമുള്ള ശ്രമത്തിലാണ് നവീന്‍ പട്നായിക് നേതൃത്വം നല്കുന്ന ഒഡീഷ സര്‍ക്കാര്‍. ചാനല്‍ അയാം ഡോട്ട് കോം ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കവേ ഒഡീഷ ലക്ഷ്യം വയ്ക്കുന്ന സ്റ്റാര്‍ട്ടപ് ഫ്രെയിംവര്‍ക്കിനെ കുറിച്ച് ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പ് മന്ത്രി തുഷാര്‍ കാന്തി ബെഹ്റ വിശദമാക്കി (കൂടുതലറിയാന്‍ വീഡിയോ കാണാം).
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 100 കോടി നീക്കിവെച്ച് ഒഡീഷ
ഇന്നവേഷന്‍ പ്രാധാന്യം നല്കുന്ന ഒരു സ്റ്റാര്‍ട്ടപ് പോളിസിയാണ് ഒഡീഷയ്ക്കുള്ളത്. ഇതിനായി 100 കോടി രൂപയാണ് സംസ്ഥാനം നീക്കിവെച്ചിരിക്കുന്നത്. 2-3 വര്‍ഷത്തിനുള്ലില്‍ രാജ്യത്തെ മുന്‍നിര സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റങ്ങളിലൊന്നായി ഭുവനേശ്വറിനെ മാറ്റിയെടുക്കുമെന്നും തുഷാര്‍ കാന്തി ബെഹ്റ പറഞ്ഞു. AI, ബ്ലളോക് ചെയിന്‍ തുടങ്ങി എമേര്‍ജിംഗ് ടെക്നോളജികളില്‍ ഫോക്കസ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഒഡീഷയിലുണ്ടെന്നും ഇന്‍ഡസ്ട്രി ഡിമാന്റ് ചെയ്യുന്ന ഫ്യൂച്ചര്‍ ടെക്നോളജി ഏരിയകളില്‍ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്താന്‍ ഒഡീഷ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി. ( കൂടുതലറിയാന്‍ വീഡിയോ കാണാം)