സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് നേടാനും വളരാനും സഹായിക്കുന്ന സീഡിംഗ് കേരള അഞ്ചാം എഡിഷന്‍ ഫെബ്രുവരി 7നും 8നും കൊച്ചിയില്‍ നടക്കും. ഏറെ വ്യത്യസ്തതയോടെയാണ് എത്തുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സീഡിംഗ് കേരള സമ്മിറ്റ് സ്റ്റാര്‍ട്ടപ്പുകളെ നിക്ഷേപകരുമായി കണക്ട് ചെയ്യാന്‍ സഹായിക്കുന്നു.
സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമിറക്കുന്ന കേരളത്തിലെ ഹൈ നെറ്റ് വര്‍ത്ത് ഇന്‍ഡിവിജ്വല്‍സിനെയാണ് സമ്മിറ്റ് ഫോക്കസ് ചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരെ കണക്ട് ചെയ്യാനുള്ള അവസരത്തിന് പുറമേ മെന്ററിങ്ങും സപ്പോര്‍ട്ടും നല്‍കുമെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ചാനല്‍ അയാം ഡോട്ട് കോമിനോട് പറഞ്ഞു.
യൂണികോണുകളില്‍ നിക്ഷേപിച്ചവരുമായി വരെ സംവദിക്കാന്‍ അവസരം
എച്ച്എന്‍ഐകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തെക്കുറിച്ചുള്ള സാധ്യതകള്‍ പരിചയപ്പെടാനും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വെഞ്ച്വര്‍ ക്യാപിറ്റലിസ്‌റ്, എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് എന്നിവരുമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംവദിക്കാനുമുള്ള വലിയ വേദിയാണ് സീഡിംഗ് കേരള. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ipo മാര്‍ക്കറ്റിലേക്ക് ചുവടുവെക്കാനും, യൂണിക്കോണ്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ചവരുമായി കണക്ട് ചെയ്യാനും സീഡിംഗ് കേരള വേദിയൊരുക്കും.
ലോക്കല്‍ ഇന്‍വസ്റ്റേഴ്‌സിനേയും കണ്ടെത്താം
മികച്ച പെര്‍ഫോര്‍മെന്‍സ് കാഴ്ച്ച വെക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോക്കല്‍ ഇന്‍വെസ്റ്റേഴ്‌സിനെ കണ്ടെത്തുകയാണ് സീഡിംഗ് കേരളയുടെ ലക്ഷ്യം. ഇന്‍ഫോസിസ് കോഫൗണ്ടര്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, പ്രമുഖ എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സും വിസികളും രണ്ടു ദിവസത്തെ സീഡിംഗ് കേരളയില്‍ പങ്കെടുക്കും.