IoT ബേസ്ഡ് ഇലക്ട്രിക്ക് സ്കൂട്ടറുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് BattRE. ജയ്പ്പൂരാണ് കമ്പനിയുടെ ആസ്ഥാനം.ആമസോണ്‍ പ്ലാറ്റ്ഫോമില്‍ BattRE LoEV, BattRE One എന്നിവ നേരത്തെ ഇറക്കിയിരുന്നു. വണ്‍ ഇയര്‍ IoT സബ്സ്ക്രിപ്ഷന് പ്ലാനോടു കൂടിയാണ് BattRE IOT എത്തുന്നത്. യൂസര്‍ക്ക് റൈഡുമായി ബന്ധപ്പെട്ട ഡാറ്റ ക്ലൗഡില്‍ സേവ് ചെയ്യാന്‍ സാധിക്കും.
ഓണ്‍ കോള്‍ അലര്‍ട്ട്, നാവിഗേഷന്‍ അസിസ്റ്റന്റ്, ആന്റി തെഫ്റ്റ് അലാം & ലോക്ക്, റിമോട്ട് ഡയഗണോസ്റ്റിക്സ് എന്നീ ഫീച്ചറുകളുണ്ട്. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത. 48V 30 Ah ലിഥിയം അയോണ്‍ ബാറ്ററിയാണ് സ്കൂട്ടറിലുള്ളത്.
ഒറ്റച്ചാര്‍ജ്ജില്‍ 85 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. രണ്ടര മണിക്കൂര്‍ കൊണ്ട് സ്കൂട്ടര്‍ ഫുള്‍ ചാര്‍ജ് ആകും. 79,999 രൂപയാണ് BattRE IOT സ്കൂട്ടറിന്റെ പ്രാരംഭ വില.