ചിന്തയെന്ന ആര്‍ട്ടിനെ 'ഡിസൈന്‍ ചെയ്യാം' l Design Thinking

ഡിസൈന്‍ തിങ്കിംഗ് ലോകത്തെ തന്നെ മാറ്റി മറിക്കുകയാണ്. ഡിസൈന്‍ തിങ്കിംഗ്  സംരംഭകരേയും പ്രചോദിപ്പിക്കും. ചാനല്‍ അയാം ഡോട്ട്കോമിനോട് ഹിസ്റ്റോറിയനും എഴുത്തുകാരനുമായ മനു എസ് പിള്ള സംസാരിക്കുന്നു…

ചിന്തകളുടെ ഡിസൈനിങ്ങ് : മനുവിന്റെ വാക്കുകളിലൂടെ

‘മുന്‍ തലമുറ ഏതു തരത്തില്‍ ചിന്തിച്ചിരുന്നുവെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പഴയ ആര്‍ട്ട്-ആര്‍ക്കിടെക്ച്ചര്‍ എന്നിവ നമ്മെ ഏറെ പഠിപ്പിക്കുന്നുണ്ട്. മുന്‍ തലമുറയിലെ ആളുകള്‍ എങ്ങനെ ഡ്രസ് ചെയ്തിരുന്നു എന്ന് വരെ ആര്‍ട്ട് വ്യക്തമാക്കുന്നു. അന്നത്തെ ലിവിങ്ങ് സ്പെയ്സ് ഉള്‍പ്പടെ എങ്ങനെയായിരുന്നുവെന്നും അവ ചൂണ്ടിക്കാട്ടുന്നു. ഭൂമിയില്‍ അല്‍പകാലം മാത്രം ജീവിക്കുമ്പോള്‍ ക്വാളിറ്റിയോടെ വേണം’. ഏറ്റവും വലിയ കാസ്റ്റ് സിസ്റ്റം എന്നത് സ്ത്രീയേയും പുരുഷനേയും വ്യത്യസ്തരായി കാണുന്നതാണെന്നും മനു ഓര്‍മ്മിപ്പിക്കുന്നു.

മികച്ച ചിന്തകളുമായി വനിതകള്‍

‘ഇന്ത്യന്‍ ഹിസ്റ്ററിയിലുള്ള വനിതാ ചിന്തകരെ പറ്റി എന്റെ മൂന്നാമത്തെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഇന്ന് വര്‍ക്ക് സ്പെയ്സിലടക്കം സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണ നല്‍കേണ്ടതുണ്ട്. പുതിയ തലമുറ മികച്ച രീതിയില്‍ എജ്യുക്കേറ്റഡാണ്. പെണ്‍കുട്ടികള്‍ക്ക് മികച്ച എജ്യുക്കേഷന്‍ നല്‍കുക എന്നത് ഏറെ പ്രധാനമാണ്. പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളെക്കാള്‍ മികച്ച രീതിയില്‍ ചിന്തിക്കാന്‍ സാധിക്കുന്നു. എന്തിന് പിന്നോട്ട് പോകുന്നുവെന്ന് സ്ത്രീകള്‍ ഇപ്പോള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു’. ജെന്‍ഡര്‍ സംബന്ധിച്ച് ഇപ്പോഴും വിവേചനമുണ്ടെന്നും വനിതകളില്‍ നിന്നും സമൂഹം ഏറെ പഠിക്കാനുണ്ടെന്നും മനു പറയുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version