ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സെക്ടറിന് മികച്ച പാക്കേജുകളുമായി 2020 കേന്ദ്ര ബജറ്റ്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ അഭിനന്ദിച്ച ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍വെസ്റ്റ്‌മെന്റ് സെല്‍ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. 27300 കോടി രൂപയാണ് ബജറ്റില്‍ വ്യവസായ മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. നാഷണല്‍ ലോജിസ്റ്റിക്‌സ് പോളിസിയിലൂടെ എംഎസ്എംഇ മേഖലയെ ശാക്തീകരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് ലഭിക്കുമെന്നതും ഏറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണ്. എംഎസ്എംഇകള്‍ക്കായി ആപ്പ് അധിഷ്്ഠിത ഇന്‍വോയിസിങ്ങ് പ്ലാറ്റ് ഫോം ഒരുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് അനുകൂലമായ ബജറ്റാണിതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു

ബജറ്റില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പ്രഖ്യാപനങ്ങള്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതിയില്‍ ഇളവ് വരും

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍വെസ്റ്റ്‌മെന്റ് സെല്‍ ആരംഭിക്കും

എംഎസ്എംഇകള്‍ക്കായി ആപ്പ് അധിഷ്ഠിത ഇന്‍വോയിസിങ്ങ് പ്ലാറ്റ്‌ഫോം

ഡിജിറ്റൈസ്ഡ് ഇന്‍വോയിസ് വഴി ഫിനാന്‍സ് പ്രവര്‍ത്തങ്ങള്‍ ലളിതമാക്കാന്‍ സഹായകരം

ഡാറ്റാ സെന്റര്‍ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കും

പ്രാദേശിക സ്ഥാപനങ്ങളില്‍ നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കും

ടെക്‌നോളജി ക്ലസ്റ്റേഴ്‌സ് വളര്‍ച്ചയ്ക്കായി നാഷണല്‍ ലെവല്‍ സയന്‍സ് സ്‌കീം പ്രഖ്യാപിച്ചു

ന്യൂ ഏജ് ടെക്‌നോളജി വളര്‍ച്ച ഭാവിയ്ക്ക് ഗുണകരമാകുമെന്ന് ധനമന്ത്രി

നാഷണല്‍ മിഷന്‍ ഓഫ് ക്വാണ്ടം ടെക്‌നോളജി & ആപ്ലിക്കേഷനായി 8000 കോടി

നാഷണല്‍ ലോജിസ്റ്റിക്‌സ് പോളിസിയിലൂടെ എംഎസ്എംഇ മേഖലയെ ശക്തീകരിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version