എംഎസ്എംഇകളിലേക്ക് കൂടുതല്‍ ധനലഭ്യത കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് 2020 കേന്ദ്ര ബജറ്റ്. എംഎസ്എംഇകള്‍ക്കായി ആപ്പ് ബേസ്ഡ് ഇന്‍വോയിസ് ഫിനാന്‍സിങ്ങ് ലോണ്‍ പ്ലാറ്റ്‌ഫോം. എംഎസ്എംഇകളുടെ ഡിജിറ്റല്‍ ലെന്റിങ്ങ് പൊട്ടന്‍ഷ്യല്‍ 2023ല്‍ 7 ലക്ഷം കോടിയിലെത്തിക്കാന്‍ നീക്കമുണ്ട്. Factoring Regulation Act 2011 ഭേദഗതി വരുത്തുന്നതോടെ ധനസഹായം ലഭിക്കുന്നത് വര്‍ധിക്കും. എംഎസ്എംഇ സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിന് പുതിയ സ്‌കീം.

ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫോര്‍ മീഡിയം ആന്റ് സ്മോള്‍ എന്റര്‍പ്രൈസസ് (CGTMSE) വഴി ഗാരന്റി ചെയ്ത വായ്പകളാണിത്. നാഷണല്‍ ലോജിസ്റ്റിക്ക് പോളിസി വഴി എംഎസ്എംഇകളെ കൂടുതല്‍ മത്സരക്ഷമതയുള്ളതാക്കും. ഡെഡിക്കേറ്റഡ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി എംഎസ്എംഇകള്‍ക്ക് 59 മിനിട്ടിനകം 1 കോടിയുടെ വായ്പ പദ്ധതി.
ജിഎസ്ടി രജിസ്റ്റേര്‍ഡ് എംഎസ്എംഇകള്‍ക്കായി 350 കോടി നീക്കിവെക്കും. ഡെബ്റ്റ് റീസ്ട്രക്ച്ചറിംഗ് പെര്‍മിറ്റ് ഒരു വര്‍ഷം കൂടി നീട്ടിവെക്കണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version