സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റവുമധികം നേരിടുന്ന വെല്ലുവിളി മൂലധനത്തിന്റെ അഭാവമാണെന്ന് വ്യക്തമാക്കി കേരള സംസ്ഥാന ബജറ്റ് 2020-21. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മൂന്ന് പ്രധാന തീരുമാനങ്ങളാണ് ബജറ്റില്‍ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് പ്രഖ്യാപിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 10 കോടി വായ്പ ലഭ്യമാക്കുന്ന സ്കീമും കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 73.5 കോടി വകയിരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
ആസ്തി സെക്യൂരിറ്റി ഇല്ലാതെ വായ്പ : 10 കോടി വരെ
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ പ്രമുഖ കോര്‍പറേറ്റുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് വര്‍ക്ക് ഓര്‍ഡറുകള്‍ ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആസ്തി സെക്യൂരിറ്റി ഇല്ലാതെ വായ്പ ലഭ്യമാക്കും. വര്‍ക്ക് ഓര്‍ഡറിന്റെ 90 ശതമാനം, പരമാവധി 10 കോടി രൂപ വരെ പത്ത് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്നതിന് സ്കീം.
ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതും സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പിന് ആവശ്യമുള്ളതുമായ നൂതന ഉല്‍പ്പന്ന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണ ഘട്ടത്തില്‍ ഒരു കോടി വരെ ധനസഹായം നല്‍കും. 10 കോടി രൂപയാണ് ഇതിനായി കെഎഫ്സിയ്ക്ക് അനുവദിച്ചിരിക്കുന്നത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനു വേണ്ടി 2020-21ല്‍ 73.5 കോടി വകയിരുത്തുന്നുവെന്നും ബജറ്റ് വ്യക്തമാക്കുന്നു. കേരളത്തില്‍ ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടിവരുന്നതു മൂലം പുതിയ കമ്പനികളുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് ബെംഗളൂരിലും ചെന്നൈയിലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം ഉയരുന്നുണ്ട് . ഇത് പരിശോധിച്ച് നിരക്കുകള്‍ പുനര്‍നിര്‍ണയിച്ച്് ഫിനാന്‍ഷ്യല്‍ ബില്ലില്‍ ഉള്‍ക്കൊള്ളിക്കും.
2020 കേരള സംസ്ഥാന ബജറ്റ് : മുഖ്യവിവരങ്ങള്‍
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 കോടി: 10 % പലിശ നിരക്കില്‍ വായ്പ
പ്രവാസി ക്ഷേമത്തിന് 90 കോടി
2020-21ല്‍ 20,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍
പാലുത്പാദനത്തിന് കൂടുതല്‍ പദ്ധതികള്‍
ഡയറി ഫാമുകള്‍ക്ക് 40 കോടി
വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് 25 ശതമാനം സബ്സിഡി
കൈത്തറി മേഖലയ്ക്ക് ബജറ്റില്‍ ആകെ 153 കോടി
കശുവണ്ടി മേഖലയുടെ വികസനത്തിന് 135 കോടി വകയിരുത്തും
കെഎഫ്സിയ്ക്ക് 200 കോടി
കയര്‍ കോര്പ്പറേഷന് കീഴില്‍ 3 പുതിയ ഫാക്ടറികള്‍
വാളയാറില്‍ അന്താരാഷ്ട്ര കമ്പനിയുടെ കീഴില്‍ ചകിരിച്ചോര്‍ കേന്ദ്രം
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് 2 കോടി നീക്കിവെച്ചു
1000 കോടിയുടെ തീരദേശ പാക്കേജും പ്രഖ്യാപിച്ചു
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബിള്‍ഡ് പദ്ധതിയ്ക്ക് 1000 കോടി അധികമായി ഉപയോഗിക്കും
500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി പദ്ധതി ആരംഭിക്കും
ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടി
പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1500 കോടി രൂപ
നെല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കും : 40 കോടി മാറ്റിവെച്ചു
കൊച്ചി വികസനത്തിനായി 6000 കോടിയുടെ പ്രവര്‍ത്തനങ്ങള്‍
വിശപ്പുരഹിത കേരളം പദ്ധതിയ്ക്ക് 20 കോടി
ഹൗസിങ്ങ് ബോര്‍ഡിന് 45 കോടി വകയിരുത്തി
ക്ലീന്‍ കേരള കമ്പനിയ്ക്ക് 20 കോടി
നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി
എല്ലാ സ്കൂളുകളിലും സൗരോര്‍ജ്ജ പാനലുകള്‍
ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാബേസ് തയാറാക്കും
കുടുംബശ്രീയുടെ നേതൃത്വത്തില്‍ 25 രൂപയ്ക്ക് ഊണ് നല്കുന്ന 1000 ഭക്ഷണശാലകള്‍ വരും
ബ്രാന്‍ഡഡ് കാപ്പിയുടെ ഉത്പാദനം വയനാട്ടിലെ കിന്‍ഫ്ര പാര്‍ക്കില്‍ ആരംഭിക്കും
ലോക്കല്‍ എംപ്ലോയ്മെന്റ് അഷ്വറന്‍സ് പ്രോഗ്രാം വഴി പ്രതിവര്‍ഷം 1.5 ലക്ഷം ആളുകള്‍ക്ക് കാര്‍ഷികേതര മേഖലയില്‍ ജോലി നല്‍കും
പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്കായി പുതിയ ഡയറക്ടറേറ്റ്
വാഴക്കുളം പൈനാപ്പിള്‍ സംഭരണ കേന്ദ്രത്തിന് 3 കോടി
പഴങ്ങളില്‍ നിന്നും വൈനുണ്ടാക്കാന്‍ സജ്ജീകരണം
രണ്ട് റൈസ് പാര്‍ക്കുകള്‍ കൂടി കേരളത്തില്‍ വരും
റബര്‍ പാര്‍ക്ക് വികസനത്തിന് കൂടുതല്‍ ഫണ്ട്