നാലര ലക്ഷം ഇന്ത്യക്കാരുടെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക്ക് വെബിലെന്ന് റിപ്പോര്‍ട്ട്. ഡാര്‍ക്ക് വെബ്സൈറ്റായ ജോക്കേഴ്സ് സ്റ്റാഷിലാണ് വിവരങ്ങള്‍ വന്നത്. സിംഗപ്പൂരിലെ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഗ്രൂപ്പ് ഐബിയാണ് ഡാറ്റാബേസ് കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1.3 മില്യണ്‍ ഇന്ത്യന്‍ കാര്‍ഡ് വിവരങ്ങളാണ് ഡാര്‍ക്ക് വെബില്‍ വിറ്റത്. Phishing വഴിയും വെബ്സൈറ്റിന്റെ ജാവാ കോഡില്‍ സ്നിഫിങ്ങ് നടത്തിയുമാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നും വിദഗ്ധര്‍.