ഭക്ഷ്യ എണ്ണ വ്യവസായത്തിൽ ഇന്ത്യൻ സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങി സിംഗപ്പൂർ കമ്പനി വിൽമർ ഇന്റർനാഷണൽ (Wilmar International). ഭക്ഷ്യ എണ്ണ ശൃംഖലയായ അദാനി വിൽമർ ലിമിറ്റഡിലെ (Adani Wilmar Ltd-AWL) മുഴുവൻ ഓഹരികളും അദാനി എന്റർപ്രൈസസ് (Adani Enterprises) വിറ്റഴിച്ചതോടെയാണ് വിൽമർ ഇന്ത്യയിലെ പങ്കാളിത്തം ശക്തമാക്കുന്നത്.

‘പാം ഓയിൽ രാജാവ്’ എന്നറിയപ്പെടുന്ന വിൽമർ സിഇഒ കുവോക് ഖൂൻ ഹോങ്ങിന്റെ (Kuok Khoon Hong) ഇന്ത്യയിലെ സാമ്പത്തിക താൽപ്പര്യം ഇതോടെ നിലവിലുള്ളതിനേക്കാൾ പതിന്മടങ്ങായി വളരാമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുനരുപയോഗ ഊർജം, ഗതാഗതം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലെ പ്രധാന അടിസ്ഥാന സൗകര്യ ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് എഡബ്ല്യുഎല്ലിലെ ഓഹരികൾ വിൽക്കുന്നതായി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. തുടർന്ന് വിൽമർ ഇന്റർനാഷണൽ വഴി എഡബ്ല്യുഎല്ലിന്റെ ഭൂരിഭാഗം ഓഹരികളും കുവോക് സ്വന്തമാക്കുകയായിരുന്നു.
Palm Oil King’ Kuok Khoon Hong’s Wilmar International plans to expand its foothold in India after Adani Enterprises sold its stake in Adani Wilmar.