സുസ്ഥിര വികസനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി രൂപ വീതവും ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്‍പ്പടെ വര്‍ക്കിങ്ങ് ക്യാപിറ്റലിനായി രൂപീകരിക്കുന്ന ഫണ്ടിങ്ങ് സംവിധാനവുമാണ് കേരള ബജറ്റിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇന്ത്യയില്‍ തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വര്‍ക്കിങ്ങ് ക്യാപിറ്റല്‍ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് കേരളം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പോസിറ്റീവായ ബജറ്റാണിതെന്നും ബജറ്റില്‍ ഫോക്കസ് ചെയ്യേണ്ട കാര്യങ്ങളും കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് ചാനല്‍ അയാം ഡോട്ട്കോമിനോട് വിശദീകരിക്കുന്നു. ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ റോബിന് അലക്സ് പണിക്കര്‍, Varma & Varma സീനിയര്‍ പാര്‍ട്ട്ണര്‍ വിവേക് ഗോവിന്ദും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ബജറ്റ് വിഹിതത്തെ കുറിച്ച് ചാനല്‍ അയാം ഡോട്ട് കോമിനോട് സംസാരിച്ചു.
ബജറ്റ് എങ്ങനെ ? വിദഗ്ധരുടെ വാക്കുകളിലൂടെ
‘സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വര്‍ക്കിങ്ങ് ക്യാപിറ്റല്‍ ഫണ്ട് ബജറ്റിന്റെ മുഖ്യ ആകര്‍ഷണമാണ്.
ഹാര്‍ഡ് വെയര്‍ കമ്പനികള്‍ നേരിട്ടിരുന്ന പ്രതിസന്ധിക്ക് പരിഹാരം
ഇന്വെസ്റ്റഴ്സിന് അധികമായി ഇക്വിറ്റി ഡയല്യൂട്ട് ചെയ്യേണ്ട അവസ്ഥ മാറും
രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വര്‍ക്കിങ്ങ് ക്യാപിറ്റല്‍ ആദ്യമായി നല്‍കുകയാണ് കേരളം
10 ഇംപാക്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1 കോടി ധനസഹായം
അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി രണ്ട് കോടി’
ഡോ. സജി ഗോപിനാഥ്
സിഇഒ, കെഎസ് യുഎം
‘സംസ്ഥാന ബജറ്റില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 73.5 കോടി എന്നത് ഏറെ പോസിറ്റിവായ ഒന്നാണ്
ക്യാപിറ്റല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്ന ബജറ്റാണിത്’
വിവേക് ഗോവിന്ദ്
മാനേജിങ്ങ് പാര്‍ട്ട്ണര്‍, Varma & Varma
‘സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പോസിറ്റീവായ ബജറ്റ്
സുസ്ഥിര വികസനം ഫോക്കസ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സപ്പോര്‍ട്ട്’
റോബിന് അലക്സ് പണിക്കര്‍
ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍