സ്‌പെയ്‌സ് ടെക്‌നോളജിയില്‍ പഠനം നടത്തുന്നവര്‍ക്ക് മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മാനുഫാക്ച്ചറിങ്ങ് കമ്പനികള്‍ക്കും വരെ പുത്തന്‍ അച്ചീവ്‌മെന്റ് നേടിയെടുക്കാന്‍ അവസരമൊരുക്കുകയാണ് കേരള സര്‍ക്കാരും ഐഎസ്ആര്‍ഒയും ചേര്‍ന്ന് രൂപം നല്‍കുന്ന സ്‌പെയ്‌സ് പാര്‍ക്ക്. തിരുവനന്തപുരത്ത് നടന്ന സ്‌പേസ് ടെക്‌നോളജി കോണ്‍ക്ലേവില്‍ സ്‌പെയ്‌സ് പാര്‍ക്ക് തുറന്നു നല്‍കുന്ന ഓപ്പര്‍ച്യൂണിറ്റിസ് വിദഗ്ധര്‍ പങ്കുവെച്ചിരുന്നു. സംസ്ഥാനത്ത് ആരംഭിക്കുന്ന സ്‌പെയ്‌സ് പാര്‍ക്കില്‍ സ്‌പെയ്‌സ് ടെക്‌നോളജിയും റിസര്‍ച്ചുമായി ബന്ധപ്പെട്ട മാനുഫാക്ചറിങ്ങ് ഹബും ഒരുക്കും. ഇലക്ട്രോണിക്‌സ് & ഐടി ഡിപ്പാര്‍ട്ട്‌മെന്റിനാണ് രാജ്യത്തെ ആദ്യ സ്‌പെയ്‌സ് പാര്‍ക്ക് പ്രോജക്ടിന്റെ ചുമതല.
ഒപ്പം എപിജെ അബ്ദുല്‍ കലാം മ്യൂസിയവും
സ്‌പെയ്‌സ് & ഏയ്‌റോ പാര്‍ക്ക്, നാനോ സ്‌പെയ്‌സ് പാര്‍ക്ക് ഫോര്‍ എസ്എംഇ, SPACE Technology Application development ecosystem അഥവാ STADE എന്നിങ്ങനെ മൂന്ന് വെര്‍ട്ടിക്കലുകളാകും സ്‌പെയ്‌സ് പാര്‍ക്കിനുള്ളത്. സ്റ്റാര്‍ട്ടപ്പുകളേയും ഇന്നൊവേറ്റേഴ്‌സിനേയും ആകര്‍ഷിക്കുന്നതിനായി വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിന്റെ (vssc) നേതൃത്വത്തില്‍ എപിജെ അബ്ദുല്‍ കലാം നോളജ് സെന്റര്‍ & സ്‌പെയ്‌സ് മ്യൂസിയവും പാര്‍ക്കില്‍ നിര്‍മ്മിക്കും. ഒപ്പം ഇന്ററാക്ടീവ് ലേണിങ്ങിനുള്ള ഫോറത്തിനും രൂപം നല്‍കും. കേരളത്തിലേക്ക് എത്തുന്ന കമ്പനികള്‍ക്ക് ഓപ്പറേഷന്‍സ് വേഗത്തിലാക്കാന്‍ കേരള സര്‍ക്കാരും മറ്റ് സര്‍ക്കാര്‍-പ്രൈവറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് അഡീഷണല്‍ ഫെസിലിറ്റി ഒരുങ്ങും. ഹൈടെക്ക് മാനുഫാക്ചറിങ്ങ് & പ്രൊഡക്ഷന്‍ സെന്റര്‍, ബിസിനസ് & കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സെന്റര്‍ എന്നിവയടക്കമുള്ള സജ്ജീകരണങ്ങളും സ്‌പെയ്‌സ് പാര്‍ക്കില്‍ ഉള്‍പ്പെടുത്തും.
സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ STADE
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന SPACE Technology Application development ecosystem അഥവാ STADE സാറ്റലൈറ്റ് ഡാറ്റാ & ഇലക്ട്രോണിക്‌സ് കംപോണന്റ്‌സ് മേഖലയില്‍ ഫോക്കസ് ചെയ്തിരിക്കുന്ന ചെറു കമ്പനികള്‍ക്ക് സപ്പോര്‍ട്ട് നല്‍കും. റിസര്‍ച്ച് ആക്ടിവിറ്റികള്‍ക്ക് വേണ്ടി മാത്രമുള്ള റിസര്‍ച്ച് & ഡെവലപ്പ്‌മെന്റ് സെന്ററാണ് സ്‌പെയ്‌സ് പാര്‍ക്കിന്റെ മറ്റൊരു അട്രാക്ഷന്‍. രാജ്യത്തെ സ്‌പെയ്‌സ് ടെക്‌നോളജി മേഖലയില്‍ കേരളത്തെ കീ ഹബ് ആക്കുക എന്നതാണ് സ്‌പെയ്‌സ് പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്.