ഇലക്ഷന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആപ്പിളിന്റെ പുത്തന്‍ ഫീച്ചര്‍ Siri. Apple News’ 2020 ഇലക്ഷന്‍ കവറേജിലാണ് ഫീച്ചര്‍ ഭാഗമാകുന്നത്. വേണ്ട വിവരങ്ങളുടെ വിഷ്വല്‍ പ്രസന്റേഷനും ചേര്‍ത്താണ് Siri ഉത്തരം നല്‍കുക. Siri ഫീച്ചര്‍ വഴി ഫുള്‍ കവറേജ് ലിങ്കും Apple news ആപ്പില്‍ ലഭിക്കും.

അസോസിയേറ്റഡ് പ്രസിന്റെ റിയല്‍ ടൈം റിസള്‍ട്ടുകളും ആപ്പിള്‍ ന്യൂസ് ആപ്പ് വഴി ലഭിക്കും. എബിസി ന്യൂസ്, സിബിഎസ് ന്യൂസ്, സിഎന്‍എന്‍, ഫോക്‌സ് ന്യൂസ്, എന്‍ബിസി, റോയിട്ടേഴ്‌സ്, ലോസ് ഏയ്ഞ്ചല്‍സ് ടൈം, ന്യൂയോര്‍ക്ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേണല്‍, വാഷിങ്ടണ്‍ പോസ്റ്റ്, യുഎസ്എ ടുഡേ എന്നീ സ്ഥപനങ്ങളില്‍ നിന്നു വരെ ആപ്പിള്‍ കവറേജിന് വാര്‍ത്തകള്‍ ലഭിക്കും.

Share.

Comments are closed.

Exit mobile version