യൂസേഴ്സിന് ‘ഇമോജി റെസിപ്പി’ ഉണ്ടാക്കാന്‍ അവസരമൊരുക്കി Google. യൂസേഴ്സിന് ഗ്രാഫിക്സ് ഒബ്ജക്ടുകള്‍ വെച്ച് ഇഷ്ടമുള്ള ഇമോജി സൃഷ്ടിക്കാം. ഇവ ചാറ്റിലുള്ള ഇമോജി ലിസ്റ്റിലും വരും. ആന്‍ഡ്രോയിഡ് യൂസേഴ്സിനാണ് google ഈ സേവനം നല്‍കുന്നത്. മെസേജിങ്ങ് ആപ്പുകളായ Gmail, Messages by Google, Facebook Messenger, WhatsApp, Snapchat, Telegram എന്നിവയില്‍ ഇത്തരം ഇമോജികള്‍ ഉപയോഗിക്കാം.
ഇമോജി സൃഷ്ടിക്കാന്‍ വിവിധ എക്സ്പ്രഷനുകളും ഫേസ് ഗ്രാഫിക്സും ഒബ്ജക്ടുകളും ഗൂഗിള്‍ ചേര്‍ത്തിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ ഇമോജികള്‍ ഉള്ള കോംബോ ഇമോജികളും സൃഷ്ടിക്കാന്‍ സാധിക്കും. ജി ബോര്‍ഡ് ബീറ്റാ ടെസ്റ്റര്‍ പേജ് വഴി ഇമോജി കിച്ചണ്‍ ഓപ്ഷന് എടുക്കാം.