വിസ്താരയുടെ ഫ്ളൈറ്റില്‍ ഇനി വൈഫൈയും കിട്ടും. NELCO, Panasonic Avionics Corporation എന്നിവയുമായി സഹകരിച്ചാണ് ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കുന്നത്. എയര്‍ക്രാഫ്റ്റില്‍ ഇന്റര്‍നെറ്റ് ലഭിക്കാന്‍ GSAT-14 സാറ്റ്ലൈറ്റാണ് ഉപയോഗിക്കുന്നത്.
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം നല്കുന്ന ആദ്യ ആഭ്യന്തര ഫ്ളൈറ്റ് സര്‍വീസാണ് വിസ്താര. ടാറ്റാ സണ്‍സ് ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായിട്ടാണ് വിസ്താരാ സര്‍വീസ് നടത്തുന്നത്. പാസഞ്ചേഴ്സ് ഉപയോഗിക്കുന്ന ഡാറ്റയ്ക്ക് അനുസരിച്ച് ചാര്‍ജ്ജ് ഈടാക്കും.
ചട്ടങ്ങള്‍ അനുസരിച്ച്, പത്തുവര്‍ഷത്തേക്ക് 1 രൂപ വാര്‍ഷിക ഫീസ് ഈടാക്കിയാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. ഈ സേവനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ അടിസ്ഥാനമാക്കി സേവന ദാതാവ് ലൈസന്‍സ് ഫീസും സ്പെക്ട്രം ചാര്‍ജുകളും അടയ്ക്കണം.