രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്.  ബെംഗലൂരുവില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ മണ്ഡ്യയിലാണ് ലിഥിയം ശേഖരം കണ്ടെത്തിയിരിക്കുന്നത്.   ഇലക്ട്രിക്ക് വാഹനത്തിനുള്ള ബാറ്ററി വികസനത്തിന് ഏറെ സഹായകരം.  14,000 ടണ്‍ ലിഥിയം മണ്ഡ്യയില്‍ നിന്നും ശേഖരിക്കാനാവുമെന്നാണ് കരുതുന്നത്.  ആറ്റോമിക്ക് മിനറല്‍ ഡയറക്ടറേറ്റിലെ ഗവേഷകരാണ് ലിഥിയം ശേഖരം കണ്ടെത്തിയിരിക്കുന്നത്

കഴിഞ്ഞ് സാമ്പത്തിക വര്‍ഷം 123 കോടി രൂപയുടെ ലിഥിയമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്.  മാത്രമല്ല, സമീപകാലത്ത് ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണത്തില്‍ മുഖ്യ ഘടകമായ ലിഥിയം അയണ്‍ നിര്‍മാണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് പല കമ്പനികളും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നു. ഇന്ത്യയില്‍ ലിഥിയം ശേഖരം കണ്ടെത്തിയെങ്കിലും അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന ധാതുക്കളുടെ അളവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ചെറുതാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version