വനിതാ സംരംഭകര്‍ക്ക് രാജ്യത്ത് 170 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്. ബെയിന്‍ & കമ്പനിയും ഗൂഗിളും ചേര്‍ന്ന് തയാറാക്കിയ Women Entrepreneurship in India – Powering the economy with her റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് 15.7 മില്യണ്‍ വനിതാ സംരംഭങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വനിതാ സംരംഭകര്‍ നിലവില്‍ 27 മില്യണ്‍ ആളുകള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. ആകെ സംരംഭങ്ങളുടെ 20 ശതമാനവും വനിതകള്‍ നടത്തുന്നതാണ്.