ജനറ്റിക്ക് ടെസ്റ്റിംഗില്‍ നാഴികകല്ലാവാന്‍ യുഎഇയുടെ Genome Center. രാജ്യത്തെ ആദ്യ ജനറ്റിക്ക് ടെസ്റ്റിംഗ് & കൗണ്‍സിലിങ്ങ് സെന്റര്‍ യുഎഇയിലെ മുഖ്യ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലായ അല്‍ ജലീലയിലാണ് ആരംഭിച്ചത്. സങ്കീര്‍ണമായ ജനറ്റിക്ക് ടെസ്റ്റിംഗ് പ്രോസസുകള്‍ ലളിതമായി നടത്താന്‍ സഹായകരം. ഹൈലി അഡ്വാന്‍സ്ഡായ മോളിക്കുലാര്‍ ടെക്നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്സ് പൈപ്പ്ലൈന്‍സ് എന്നിവ ജെനോം സെന്ററിലുണ്ട്. ഗവേഷണത്തിന് പുറമേ പേഷ്യന്റിന്റെ ആരോഗ്യ വിവരങ്ങളും മറ്റ് മെഡിക്കല്‍ ഡാറ്റകളും കൃത്യമായി നല്‍കാനുള്ള സംവിധാനവും ലഭ്യം.