ദ്രവീകൃത പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ ബസ് ഇറക്കി Tata motors. LNG പെട്രോനെറ്റിലേക്ക് നാലു ‘സ്റ്റാര്‍ബസ് LNG’ മോഡലുകളാണ് കമ്പനി ഡെലിവറി ചെയ്തത്. രണ്ട് യൂണിറ്റുകള്‍ ഗുജറാത്തിലും രണ്ടെണ്ണം കൊച്ചിയിലും ഓപ്പറേറ്റ് ചെയ്യും. തദ്ദേശീയമായി നിര്‍മ്മിച്ച വാഹനം Auto Expo 2020ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. CNG മോഡലുകളേക്കാള്‍ 2.5 മടങ്ങ് അധികം ഇന്ധനം സ്റ്റോര്‍ ചെയ്യാന്‍ ഈ ബസിനാകും.
ടാങ്ക് ഒരു തവണ ഫില്‍ ചെയ്താല്‍ 600-700 കിലോമീറ്റര്‍ ഓപ്പറേറ്റ് ചെയ്യാം. 36, 40, 52 എന്നിങ്ങനെയുള്ള സീറ്റ് കപ്പാസിറ്റിയിലാണ് ബസ് ഇറക്കുന്നത്. ആള്‍ട്ടര്‍നേറ്റ് ഫ്യുവല്‍ ടെക്നോളജി ഗതാഗത മേഖലയില്‍ വ്യാപകമാക്കുകയാണ് ലക്ഷ്യം. വായു മലിനീകരണം കുറയ്ക്കാന്‍ സാധിക്കും എന്നതും LNGയുടെ ഫീച്ചറാണ്. ഹെവി പേ ലോഡിലും നോര്‍മല്‍ രീതിയിലാണ് ബസ് ഇന്ധനം ഉപയോഗിക്കുക.