ഏത് തരം സ്റ്റാര്‍ട്ടപ്പുകളിലാണ് ഫോക്കസ് ചെയ്യുന്നതെന്ന് വ്യക്തമാക്കി ക്രിസ് ഗോപാലകൃഷ്ണന്‍

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിലേക്ക് ഒട്ടേറെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് ഫോക്കസ് ചെയ്യുന്ന വേളയില്‍ സീഡിംഗ് കേരള പോലുള്ള ഫണ്ടിംഗ് പ്രോഗ്രാമുകള്‍ക്ക് പ്രസക്തി ഏറുകയാണ്. രാജ്യത്തെ ഏയ്ഞ്ചല്‍ നിക്ഷേപകര്‍ക്ക് മികച്ച ഇക്കോസിസ്റ്റമാണ് ഇത്തരം പ്രോഗ്രാം നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നതിനൊപ്പം ഇന്‍വെസ്റ്ററെന്ന നിലയില്‍ താന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളും നിക്ഷേപം തേടുന്ന സ്റ്റാര്‍ട്ടപ്പുകളോടുള്ള നിര്‍ദ്ദേശങ്ങളും ചാനല്‍ അയാം ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് ഇന്‍ഫോസിസ് മുന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും ആക്സിലര്‍ വെഞ്ച്വേഴ്സ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍.

ഇന്‍വെസ്റ്ററെന്ന നിലയില്‍ ഫോക്കസ് ചെയ്യുന്നത് ?

‘സ്റ്റാര്‍ട്ടപ്പുകളുടെ പല ഘടകങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. യൂണിക്ക് ആയിട്ടുള്ള ഡീപ്പ് ടെക്ക് സ്റ്റാര്‍ട്ടപ്പുകളിലാണ് ഏറെയും ഇന്‍വെസ്റ്റ് ചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പിന്റെ സോഷ്യല്‍ ആങ്കിള്‍ എപ്രകാരമാണെന്നും ശ്രദ്ധിക്കും. കോ-ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റിയും ശ്രദ്ധിക്കാറുണ്ട്. ഫിന്‍ടെക്ക്, ഹെല്‍ത്ത്‌ടെക്ക്, അഗ്രിടെക്ക്, ഡീപ്പ്‌ടെക്ക്, B2B എന്നീ ഏരിയകളിലും ഫോക്കസ് ചെയ്യുന്നു. ഏര്‍ലി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകളിലും ലേറ്റ് സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകളിലും നിക്ഷേപിക്കാറുണ്ട’്. IPOയിലേക്ക് പോകാന്‍ തയാറെടുക്കുന്ന കമ്പനികളിലും നിക്ഷേപിക്കുമെന്നും ക്രിസ് ഗോപാലകൃഷ്ണന്‍ പറയുന്നു.

നിക്ഷേപം തേടുന്ന സ്റ്റാര്‍ട്ടപ്പുകളോട്

‘ഏര്‍ലി സ്റ്റേജില്‍ മിനിമം വയബിള്‍ പ്രൊഡക്ട് ലഭിക്കാന്‍ പണം ഏറെ ആവശ്യമാണ്. സീഡിംഗ് കേരള പോലുള്ള പ്രോഗ്രാം ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിനായി മികച്ച ഇക്കോസിസ്റ്റം നല്‍കുന്നുണ്ട്. കമ്പനി സ്‌കെയില്‍ ചെയ്യാന്‍ തയാറാകുമ്പോള്‍ ചാലഞ്ചസുമുണ്ട്. പ്രോഫിറ്റബിള്‍ ആകാന്‍ സാധിക്കുന്നുണ്ടെങ്കില്‍ പുറത്ത് നിന്നും നിക്ഷേപം ആവശ്യമില്ല. 5 മുതല്‍ 6 ശതമാനം വരെ സ്റ്റാര്‍ട്ടപ്പുകള്‍ പെട്ടന്ന് സ്‌കെയിലപ്പ് ചെയ്യും. അത്തരം സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ പുറത്ത് നിന്നും നിക്ഷേപമെടുക്കാവൂ. ഇന്‍വെസ്റ്റേഴ്‌സിന് താല്‍പര്യവും അത്തരം സ്റ്റാര്‍ട്ടപ്പുകളോടാണ്. ബാക്കിയുള്ള കമ്പനികള്‍ പ്രോഫിറ്റബിള്‍-സസ്റ്റെയിനബിള്‍ ബിസിനസായി തന്നെ തുടരുക. കമ്പനിയുടെ ഫ്യൂച്ചറിലടക്കം കണ്‍ട്രോള്‍ ലഭിക്കാന്‍ നല്ലത് അതാണ്’. SME എക്‌സ്‌ചേഞ്ച്, IPO റൗണ്ട് എന്നിവയിലൂടെ എക്‌സ്റ്റേണല്‍ ഫണ്ടിംഗിന് ശ്രമിക്കാമെന്നും ക്രിസ് ഗോപാല കൃഷ്ണന്‍ ഓര്‍മ്മിപ്പിക്കുന്നു.

എല്ലാ ബിസിനസിനും മികച്ച സാധ്യതയാണുള്ളത്

‘ഓരോ ഇന്‍ഡസ്ട്രിയും ഇപ്പോള്‍ ട്രാന്‍സ്ഫര്‍മേഷനിലാണ്. മികച്ച ടെക്‌നോളജികളാണ് ഓരോ മേഖലയിലും വരുന്നത്. നാലാം ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന് സമീപമാണ് നമ്മള്‍. AI മുതല്‍ Genomics എന്നീ ടെക്‌നോളജികള്‍ ഇന്‍ഡസ്ട്രിയില്‍ തരംഗമാകുന്നു. ഇക്കണോമി ഗ്രോത്തിന്റെ മികച്ച സ്റ്റേജിലാണ് നമ്മളിപ്പോള്‍. ഇന്ത്യയ്ക്ക് ഇപ്പോള്‍ വലിയ മാര്‍ക്കറ്റും അതിനൊത്ത് കണ്‍സ്യൂമര്‍ ബേസുമുണ്ട്’. ടാലന്റഡായിട്ടുള്ള ആളുകള്‍ക്ക് എല്ലാ മേഖലയിലും മികച്ച സാധ്യതയും ഇപ്പോഴുണ്ടെന്നും ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version