അമൂൽ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുക അമൂൽ പെൺകുട്ടിയാണ് (Amul girl). ചുവന്ന പുള്ളികളുള്ള ഉടുപ്പും നീലത്തലമുടിയുമായി അമൂൽ പെൺകുട്ടിയുടെ ഡൂഡിൽ വെച്ച് കമ്പനി നിരവധി പരസ്യങ്ങൾ ഇറക്കാറുണ്ട്. രാഷ്ട്രീയവും സ്പോർട്സും സാംസ്കാരിക വിഷയങ്ങളുമെല്ലാം അമൂൽ ഈ പരസ്യങ്ങളുടെ ഭാഗമാക്കാറുണ്ട്. അമൂലിന്റെ ഇത്തരത്തിലുള്ള ഓണപ്പരസ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, വെറും ഓണപ്പരസ്യമല്ല സോഷ്യൽ മീഡിയയിൽ വൈറലായ ജെൻ Z ട്രെൻഡായ ‘ഓറ ഫാർമിംഗ്’ (Aura Farming) കൂടി ഉൾക്കൊള്ളിച്ചാണ് അമൂലിന്റെ ഓണപ്പരസ്യം.

റയ്യാൻ അർക്കൻ ദിഖ (Rayyan Arkan Dhika) എന്ന ഇന്തോനേഷ്യൻ ബാലൻ ബോട്ട് മത്സരത്തിനിടെ ബോട്ടിന്റെ മുൻപിൽ നിന്നും സൺഗ്ലാസ് ധരിച്ച് കൂളായി കാണിച്ച പോസാണ് ഓറ ഫാർമിങ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്. പിന്നീട് നിരവധി സെലിബ്രിറ്റികൾ ഇത് ഏറ്റെടുത്തതോടെ സംഭവം ട്രെൻഡായി. ഈ ട്രെൻഡാണ് ഇപ്പോൾ അമൂൽ ഓണപ്പരസ്യത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. പട്ടുപാവാടയും കൂളിങ് ഗ്ലാസ്സും ഒക്കെ ധരിച്ച് വള്ളത്തിന്റെ മുൻപിൽ നിന്ന് താളമിടുന്ന അമൂൽ ഗേളാണ് പരസ്യചിത്രത്തിലുള്ളത്. പുറകിൽ നിരനിരയായി അമൂൽ പ്രൊഡക്റ്റ്സും ഒപ്പം മാവേലിയും വള്ളത്തിലുണ്ട്. ‘Auraayiram’ ഓണാശംസകൾ എന്ന ക്യാപ്ഷനിലൂടെയും അമൂൽ ഓറ ഫാർമിംഗ്-ഓണം റെഫറൻസുകൾ കൊണ്ടുവരുന്നു. 

Amul’s latest Onam ad, featuring the Amul girl with a “Gen Z Aura Farming” pose, has gone viral. The ad creatively incorporates a popular social media trend.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version