കര്‍ഷകര്‍ക്ക് മികച്ച വില: ജനങ്ങള്‍ക്ക് ആരോഗ്യകരമായ കൃഷിയുത്പന്നം Farmers Fresh Zone

പാരമ്പര്യമായി കൃഷിയെ സ്നേഹിച്ച കുടുംബത്തില്‍ നിന്നും ടെക് ലോകത്തേക്ക് കടക്കുന്ന ഒട്ടേറെ ആളുകളുണ്ട്. എന്നാല്‍ ഉയര്‍ന്ന ശമ്പളവും കരിയറിന്റെ അനന്ത സാധ്യതകളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് മുന്‍കാലങ്ങളില്‍ മണ്ണ് നല്‍കിയ പൊന്നിന്‍ വിളവിനെ ഓര്‍ക്കാന്‍ സമയമില്ല. സാങ്കേതികയുടെ ലോകത്ത് നിന്നും കൃഷിയിലേക്കും സാങ്കേതികതയുടെ സാധ്യതകള്‍ കൊണ്ട് കര്‍ഷകര്‍ക്ക് താങ്ങാകുകയും ചെയ്ത പ്രദീപ് പി. എസ് എന്ന യുവാവ് ഏവര്‍ക്കും ഓര്‍മ്മപ്പെടുത്തലാണ്.

ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ ഫൗണ്ടറായ പ്രദീപിന് കൃഷി എന്ന പാഷനെ പ്രഫഷനാക്കുമ്പോള്‍ മനസിലുണ്ടായിരുന്ന ലക്ഷ്യം ലാഭം എന്നതിലുപരി കര്‍ഷകര്‍ക്ക് മികച്ച വില കിട്ടുക എന്നതും ആരോഗ്യകരമായ പച്ചക്കറി സമൂഹത്തിലേക്ക് എത്തിക്കുക എന്നതുമായിരുന്നു.

ഫാര്‍മേഴ്സ് ഫ്രഷ് സോണിനെ അറിയാം

കൊച്ചി ആസ്ഥാനമായ ഫാര്‍മഴ്സ് ഫ്രഷ് വഴി ഒരു മിഡില്‍ മെന്റെ സഹായമില്ലാതെ പഴങ്ങളും പച്ചക്കറികളും ആവശ്യക്കാരില്‍ എത്തിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. 2017ല്‍ ആരംഭിച്ച ഫാര്‍മേഴ്സ് ഫ്രഷ് നിലവില്‍ 1200 കര്‍ഷകര്‍ക്ക് സര്‍വീസ് നല്‍കുന്നുണ്ട്. തൃശ്ശൂര്‍, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് എന്നിവിടങ്ങളിലുള്ള കര്‍ഷകര്‍ ഫാര്‍മേഴ്സ് ഫ്രഷ് നെറ്റ്വര്‍ക്കിന്റെ ഭാഗമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിടെക്ക് ബിരുദം കരസ്ഥമാക്കിയ പ്രദീപ് ഐടി കമ്പനിയില്‍ ജോലി ചെയ്ത് വരവേയാണ് ഫാര്‍മേഴ്സ് ഫ്രഷ് എന്ന ആശയത്തിലേക്ക് എത്തുന്നത്.

കര്‍ഷകരുമായി സംസാരിക്കവേ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നില്ല എന്നതും മാര്‍ക്കറ്റിംഗിലാണ് ഏറെ പ്രതിസന്ധി നേരിടുന്നതെന്നും പ്രദീപ് മനസിലാക്കി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ കര്‍ഷകരുടെ പ്രൊഡക്ടുകള്‍ ആവശ്യക്കാരിലെത്തിക്കുക എന്ന ആശയത്തിന്റെ കൂടുതല്‍ സാധ്യതകള്‍ പ്രദീപ് പഠിച്ചു. (കൂടുതലറിയാന്‍ വീഡിയോ കാണാം)

പ്രതിമാസം 10,000 ഓര്‍ഡറുകള്‍

ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ ആരംഭിച്ച് എട്ട് മാസത്തിനകം 52 ആളുകളാണ് സ്റ്റാര്‍ട്ടപ്പില്‍ നിന്നും പ്രൊഡക്ടുകള്‍ വാങ്ങിയത്. വൈകാതെ തന്നെ NASSCOMല്‍ കമ്പനി ഇന്‍ക്യുബേറ്റ് ചെയ്തു. 2017ല്‍ 12 പിന്‍കോഡുകളിലായി പ്രൊഡക്ടുകള്‍ ഡെലിവറി ചെയ്യാന്‍ സാധിച്ച കമ്പനിയ്ക്ക് കൊച്ചിയില്‍ സ്റ്റോര്‍ ആരംഭിക്കാനും കഴിഞ്ഞു. 2018ല്‍ 2.5 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ്വര്‍ക്ക്, മലബാര്‍ ഏയ്ഞ്ചല്‍സ്, നേറ്റീവ് ലെഡ് ഫൗണ്ടേഷന്‍ എന്നിവരില്‍ നിന്നും കമ്പനിയ്ക്ക് ലഭിച്ചത്.

നിലവില്‍ 50 ജീവനക്കാരുള്ള കമ്പനിയ്ക്ക് 15,000 രജിസ്റ്റേര്‍ഡ് യൂസേഴ്സുണ്ട്. പ്രതിമാസം 10,000 ഓര്‍ഡറുകള്‍ കമ്പനി പ്രൊസസ് ചെയ്യുന്നുണ്ട്. കേരളത്തിന്റെ മറ്റ് സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും SaaS മോഡല്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും പ്രദീപ് ആത്മവിശ്വാസത്തോടെ പറയുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version