90 വയസുവരെ തൂപ്പു ജോലി: 98ല്‍ നാരീശക്തി പുരസ്‌ക്കാര ജേതാവ് l Karthyayani Amma

ഇന്ത്യയിലെ വനിതകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്‌ക്കാരം രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നും ലോക വനിതാ ദിനത്തില്‍ തന്നെ ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ചേപ്പാട് പടീറ്റതില്‍ കാര്‍ത്യായനിയമ്മ എന്ന 98കാരി. 2018 ഓഗസ്റ്റില്‍ സാക്ഷരതാ മിഷന്‍ നടത്തിയ അക്ഷരലക്ഷം പരീക്ഷ പാസായ കാര്‍ത്യായനിയമ്മ ഈ വര്‍ഷം ഡിസംബറില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാന്‍ തയാറെടുക്കുകയാണ്.

മാവേലിക്കരയിലും ഹരിപ്പാട്ടുമുള്ള ക്ഷേത്രങ്ങളില്‍ ക്ലീനിങ്ങ് ജോലി ചെയ്തിരുന്ന കാര്‍ത്തിയാനിയമ്മ 90 വയസു വരെ ജോലി ചെയ്തു. ആറ് സഹോദരിമാരായിരുന്നു കാര്‍ത്ത്യായനിയമ്മയ്ക്ക്. വീട്ടിലെ കഷ്ടപ്പാട് മൂലം കുട്ടിയായിരിക്കുമ്പോഴേ ജോലിക്ക് പോകേണ്ടി വന്നു. 2018 ഓഗസ്റ്റില്‍ കാര്‍ത്ത്യായനിയമ്മ അക്ഷരലക്ഷം പരീക്ഷ പാസായി. 2020 ഡിസംബറില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്കായി തയാറെടുക്കുന്നു. 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ്വില്‍ അംബാസിഡറാണ്.

സമപ്രായത്തിലുള്ള ആളുകള്‍ പ്രായാധിക്യത്തിന്റെ അവശതകളില്‍ കഴിയുമ്പോഴും അക്ഷരമുറ്റത്ത് നിറപുഞ്ചിരിയോടെ ഓടിനടക്കുകയാണ് ഈ മുത്തശ്ശി വിദ്യാര്‍ത്ഥിനി. അറിവിന്റെ ലോകത്തേക്ക് വരാന്‍ പ്രായം തടസമല്ലെന്ന് നമ്മേ ഓര്‍മ്മിപ്പിച്ച കാര്‍ത്തിയാനിയമ്മ മികച്ച മാതൃകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയാണ് നാരീശക്തി പുരസ്‌ക്കാരം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version