ക്ലൗഡ് ടെക്നോളജി ഡെവലപ്പ്മെന്റില്‍ ഇന്ത്യയെ വീണ്ടും ഫോക്കസ് ചെയ്ത് Google. രാജ്യത്തെ രണ്ടാം ക്ലൗഡ് റീജിയണ്‍ ന്യൂഡല്‍ഹിയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് Google. മുംബൈയിലാണ് Google ആദ്യ ഇന്ത്യന്‍ ക്ലൗഡ് റീജിയണ്‍ ആരംഭിച്ചത്. ഏഷ്യയിലെ എട്ടാമത്തെ ക്ലൗഡ് റീജിയണാണ് Google മുംബൈയില്‍ സ്ഥാപിക്കുന്നത്. ഖത്തര്‍, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലും Google ക്ലൗഡ് റീജിയണ്‍ സ്ഥാപിക്കും. ഫിന്‍ടെക്ക് ഉള്‍പ്പടെയുള്ള സെക്ടറുകളുടെ ക്ലൗഡ് ആവശ്യങ്ങള്‍ക്ക് സഹായകരം.
ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്ഫോം പ്രോഡക്ടുകളിലുള്ള ആക്സസും ഇന്റര്‍നെറ്റ് സര്‍വീസിന് മികച്ച വേഗത ലഭിക്കുന്നതിനും സഹായകരം. കസ്റ്റമര്‍ എന്‍ഗേജ്മെന്റ് ഉള്‍പ്പടെയുള്ള ബിസിനസ് ആവശ്യങ്ങള്‍ക്കും പ്രയോജനപ്രദം. ആഗോള തലത്തില്‍ 21 ക്ലൗഡ് റീജിയണുകളാണ് Google സ്ഥാപിച്ചത്. മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലും ക്ലൗഡ് റീജിയണുകള്‍ വ്യാപിപ്പിക്കാനുള്ള പ്ലാനിലാണ് Google.