പുതിയ സൈബര്‍ സെക്യൂരിറ്റി പോളിസിയുമായി കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ നടന്ന സൈബര്‍ സെക്യൂരിറ്റി ഇന്ത്യാ സമ്മിറ്റില്‍ സൈബര്‍ സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റര്‍ ഡോ. രാജേഷ് പന്ദ് അറിയിച്ചതാണിത്. സൈബര്‍ ഇക്കോസിസ്റ്റത്തിലെ സ്റ്റാന്റേഡൈസേഷന്, ടെസ്റ്റിംഗ് & ഓഡിറ്റിംഗ് ഉള്‍പ്പടെ പോളിസിയിലുണ്ടാകും.
സൈബര്‍ ആക്രമണങ്ങളും ഭീഷണികളും തടയാനുള്ള നടപടികളും പോളിസിയില്‍ ഉള്‍പ്പെടുത്തും. ഡാറ്റാ മാനേജ്മെന്റിന് വേണ്ടിയും പോളിസിയില്‍ പ്രത്യേക നിര്‍ദ്ദേശങ്ങളുണ്ടാകും. പ്രൈവറ്റ് മേഖലകളിലടക്കം സൈബര്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ വ്യാപിപ്പിക്കും. സൈബര്‍ സെക്യൂരിറ്റി ഉറപ്പാക്കുന്ന IoT ടെക്നോളജിയും സജ്ജമാക്കും.