കൊറോണ ഭീതി തടയാന്‍ AI ആപ്പുമായി ഇന്ത്യന്‍ വംശജരായ ഗവേഷകര്‍. ഓസ്ട്രേലിയയിലും യുഎസിലുമുള്ള ഗവേഷകരാണ് റിസ്ക് ചെക്കര്‍ ആപ്പ് ഡെവലപ്പ് ചെയ്തത്. Medius Health Tech CEO അബി ഭാട്ടിയ, ആഗസ്റ്റ യൂണിവേഴ്സിറ്റിയിലെ ശ്രീനിവാസ റാവു എന്നിവരാണ് ഗവേഷകര്‍. രോഗലക്ഷണം വെച്ച് കൃത്യമായ വിവരം ആപ്പ് ഉടനടി നല്‍കും.
ചോദ്യങ്ങള്‍ക്ക് യൂസര്‍ നല്കുന്ന ഉത്തരങ്ങള്‍ AI ഉപയോഗിച്ച് ഡിക്കോഡ് ചെയ്യും. Quro എന്നാണ് Medius Health Tech ഡെവലപ്പ് ചെയ്ത ആപ്പിന്റെ പേര്. യൂസേഴ്സില്‍ നിന്നുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കൈമാറും. യൂസേഴ്സ് അടുത്തിടെ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ആ വിവരം വരെ രേഖപ്പെടുത്തണം.
ഹെല്‍ത്ത് ടെക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ചാറ്റ്ബോട്ടുകളും കൊറോണയുടെ വിവരങ്ങള്‍ വെച്ച് അപ്ഡേറ്റ് ചെയ്യുകയാണ്. സ്മാര്‍ട്ട് ഫോണ്‍ യൂസേഴ്സിന് ക്ലിനിക്കില്‍ പോകാതെ കൊറോണയുടെ പ്രാഥമിക വിവരങ്ങള്‍ ലഭ്യമാക്കുകയാണ് Quro