‘കൊറോണ’ വ്യാപനത്തിന് പിന്നാലെ ചെറു സംരംഭങ്ങള്‍ പ്രതിസന്ധിയിലാകാതിരിക്കാന്‍ ടിപ്‌സുമായി വിദഗ്ധര്‍. ബിസിനസ് റവന്യു, സപ്ലൈ ചെയിന്‍, ട്രാവല്‍ എന്നിവയ്ക്ക് കൊറോണ തിരിച്ചടിയായി. ഓര്‍ക്കുക ബിസിനസിലെ ഓരോ പ്രതിസന്ധിയും പുതിയ ഓപ്പര്‍ച്യൂണിറ്റി തുറന്നിടുക തന്നെ ചെയ്യും. ഫണ്ട് ലഭിച്ച സ്റ്റാര്‍ട്ടപ്പുകളും ഫണ്ട് തേടുന്നവയും ഓപ്പറേഷന്‍സില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ക്യാഷ് മാനേജ്‌മെന്റ് : അമിത ചെലവ് ഒഴിവാക്കുക, സെയില്‍സ് വര്‍ധിപ്പിക്കാന്‍ പുതിയ സ്ട്രാറ്റജി നോക്കുക.
അടുത്ത 6 മാസത്തെയെങ്കിലും ക്യാഷ് മാനേജ്‌മെന്റ് കൃത്യമായി അനലൈസ് ചെയ്യണം. സെയില്‍സ് അനലൈസ് ചെയ്യുക: പുതിയ മാര്‍ക്കറ്റ്, കസ്റ്റമേഴ്‌സ്, പാര്‍ട്ട്ണര്‍ഷിപ്പ് എന്നിവ അറിയുക. അധികം ചെലവില്ലാത്ത മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ സോഷ്യല്‍ മീഡിയയില്‍ പരീക്ഷിക്കാം. താല്‍ക്കാലികമായിട്ടാണെങ്കിലും എംപ്ലോയീസിന് വേണ്ടി വരുന്ന അമിത ചെലവ് വെട്ടിച്ചുരുക്കുക. മാര്‍ക്കറ്റ് പിടിക്കാന്‍ വലിയ റിസ്‌ക്കുകള്‍ എടുക്കരുത്: നിലനില്‍പ്പാണ് ഇപ്പോള്‍ മുഖ്യം.