രണ്ട് ദിവസം കൊണ്ട് കൊറോണ കൊണ്ടുപോയത് 9.74 ലക്ഷം കോടി രൂപ. കൊറോണ ഭീതിയില്‍ മാര്‍ക്കറ്റിടിഞ്ഞതോടെ രണ്ടുദിവസം കൊണ്ടുണ്ടായ നഷ്ടമാണ് 9.74 ലക്ഷം കോടി. നഷ്ടം വന്നവയിലധികവും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും. ലോകമാകമാനം ഷെയര്‍ മാര്‍ക്കറ്റുകളിലും വന്‍ തകര്‍ച്ച. ലോകമെങ്ങുമുള്ള നിക്ഷേപകരുടെ നഷ്ടം ശതകോടികള്‍ കവിയും.