കൊറോണ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിനും ചാലഞ്ച് സൃഷ്ടിക്കുന്നുണ്ട്. മിക്ക എംപ്ലോയിസിനും വര്‍ക്ക് ഫ്രം ഹോം അസൈന്മെന്റുകള് നല്‍കിയും സെയില്‍സിലും ക്ലയിന്റ് മീറ്റിംഗിനും പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയും നിലവിലുള്ള സിറ്റുവേഷനെ മറികടക്കാന്‍ ശ്രമിക്കുകയാണ് സ്റ്റാര്‍ട്ടപ്പുകള്‍. ഇപ്പോഴത്തെ സാഹചര്യം തുടരുകയോ ഗൗരവമാവുകയോ ചെയ്താല്‍ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്ന് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് പറയുന്നു.(കൂടുതലറിയാന്‍ വീഡിയോ കാണാം)
സെയില്‍സ് മുതല്‍ ക്ലയിന്റ് മീറ്റിംഗിന് വരെ തിരിച്ചടി
യൂറോപ്പിലേയും അമേരിക്കയിലേയും കമ്പനികളും പൂര്‍ണ്ണമായോ ഭാഗികമായോ പ്രവര്‍ത്തനം നിയന്ത്രിച്ചതോടെ ബിസിനസ് കമ്മ്യൂണിക്കേഷനും അവിടെനിന്നുള്ള ഓര്‍ഡറുകളും കുറഞ്ഞിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം എന്നത് ഏറെ നാള് പ്രാക്റ്റീസ് ചെയ്യാവുന്ന ഒന്നല്ല. ഹാര്ഡ്വെയര് മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം അഡാപ്റ്റ് ചെയ്യുന്നതില്‍ ഏറെ ചലഞ്ചുകളുണ്ടെന്നും സ്റ്റാര്‍ട്ടപ്പുകള്‍ വ്യക്തമാക്കുന്നു
തെര്‍മല്‍ സ്കാനര്‍ ഉള്‍പ്പടെയുള്ള സജ്ജീകരണവുമായി KSUM
കേരളത്തിന്റെ സ്റ്റാര്‍ട്ടപ് ഹബ്ബായ കൊച്ചി കളമശേരി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലും കൊറോണ വ്യാപനം തടയാനുള്ള പരമാവധി നടപടികള്‍ എടുക്കുന്നുണ്ട്. തെര്‍മല്‍ സ്കാനേഴ്സ് ഉപയോഗിച്ച് എല്ലാവരേയും മോണിറ്റര്‍ ചെയ്യുന്നുണ്ട്. വര്‍ക്ക് ഡെസ്കുകളിലും മറ്റ് ഏരിയകളിലും പ്രത്യേക ക്ലീനിംഗിനും സ്റ്റാഫുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജീവ് കുമാര്‍ സി.എന്‍ പറഞ്ഞു (കൂടുതലറിയാന്‍ വീഡിയോ കാണാം)