ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് പുതിയ നിയമങ്ങളുമായി RBI. കാര്‍ഡ് ട്രാന്‍സാക്ഷനുകളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. എടിഎമ്മിലും പിഒഎസിലും മാത്രമാണ് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുക.
ഇന്റര്‍നാഷണല്‍-ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍സിനായി കാര്‍ഡുകളില്‍ പ്രത്യേക സര്‍വീസ് ക്രിയേറ്റ് ചെയ്യും. 16 മാര്‍ച്ചിനാണ് നിയമം നിലവില്‍ വന്നത്. ഫീച്ചറുകളില്‍ ഏതെങ്കിലും ഒന്ന് ഡിസേബിള്‍ ചെയ്യണോ എന്ന് നിലവിലുള്ള കാര്‍ഡ് യൂസേഴ്സിന് തീരുമാനിക്കാം.
ഇതുവരെ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ നടത്താത്തവര്‍ക്ക് ഫീച്ചറുകള്‍ ലഭിക്കില്ല. ട്രാന്‍സാക്ഷന്‍ ലിമിറ്റ് എനേബിള്‍/ ഡിസേബിള്‍ ചെയ്യാന്‍ യൂസേഴ്സിന് 24 മണിക്കൂറും മൊബൈല്‍ ബാങ്കിംഗ് സേവനം ലഭ്യമാകും. കാര്‍ഡ് ദുരുപയോഗം തടയുന്നതിന് RBI ചട്ടം ഏറെ സഹായകരം.