ഇന്ത്യന്‍ കൈത്തറി മികവിനെ നെഞ്ചോട് ചേര്‍ത്ത ഇന്‍വോഗ് വാരി | invogue vari

സംരംഭം സമൂഹത്തിന് എന്ത് ഗുണമുണ്ടാക്കും എന്ന് ചിന്തിക്കുന്ന അപൂര്‍വ്വം സംരംഭകരുടെ പ്രതിനിധിയാണ് ഒഡീഷക്കാരനായ പട്ട്നായിക്ക് ഓംപ്രിയ മൊഹന്തി. ഇന്ത്യയുടെ തനതായ നെയ്ത്തുകലയ്ക്ക് തന്റെ ഡ്രസും സ്‌റ്റൈലും വഴി സ്വയം മോഡലായി,  വലിയ സാധ്യതകള്‍ തുറന്നിടുകയാണ് ഈ ചെറുപ്പക്കാരന്‍. ലണ്ടന്‍ ആസ്ഥാനമായായി പ്രവര്‍ത്തിക്കുന്ന ഓം നെയ്ത്തിനേയും ഇന്ത്യന്‍ കലകാരുടെ കരവിരുതിനേയും ലോകമാകമാനം ബ്രാന്‍ഡ് ചെയ്യുകയാണ്.

ഗ്രാമീണ  കലയെ നെഞ്ചോട് ചേര്‍ത്ത സ്റ്റാര്‍ട്ടപ്പ്

ഇന്‍വോഗ് വാരി എന്ന ഫാഷന്‍ സ്റ്റാര്‍ട്ടപ്പും പെന്‍സില്‍ ഫോര്‍ ചെയിഞ്ച് എന്ന കമ്മ്യൂണിറ്റിയും ശ്രമിക്കുന്നത് നാട്ടുന്പുറത്തുള്ള സംരംഭകരുടെ ഉല്‍പ്പന്നളെ ഫാഷന്‍ ലോകത്ത് പരിചയപ്പെടുത്താനും ആ വില്‍പ്പനയുടെ ലാഭം ഗ്രാമീണരായ സംരംഭകര്‍ക്ക് എത്തിക്കാനുമാണ്. ആര്‍ക്കിടെക്റ്റായിരുന്ന പട്ട്‌നായിക്ക് ഡിസൈനുകളോടുള്ള താല്‍പര്യം കൊണ്ടാണ് ഫാഷന്‍ രംഗത്തെത്തിയത്. ഗ്രാമീണ മേഖലയിലെ നെയ്തു കല മാത്രമല്ല കാലിഗ്രഫിയിലൂടെ തന്റെ ഭാഷയേയും ഈ ബിസിനസ് ബ്രില്യന്റ് ബ്രാന്‍ഡ് ചെയ്യുന്നു.

കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസവും  നെയ്ത്തുകാര്‍ക്ക് മികച്ച വരുമാനവും

നെയ്തും ലെതര്‍ പ്രൊഡക്ടുകളുടെ നിര്‍മ്മാണവും പട്ട്‌നായിക്കിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹിപ്പിക്കുന്നു. വായു- ജല മലീനീകരണം തടയുള്ളതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുതല്‍ ആര്‍ട്ടിനെ AI സഹായത്തോടെ കണ്‍വേര്‍ട്ട് ചെയ്യുകയും അനാഥരായ കുഞ്ഞുങ്ങള്‍ക്കുള്‍പ്പടെ വിദ്യാഭ്യാസത്തിന്റെ ജാലകം തുറന്നു നല്‍കാനുള്ള ചുവടുവെപ്പുകളും ഈ യുവ സംരംഭകന്‍ നടത്തി വരുന്നു. സാധാരണക്കാരന്റെ കലയെ പെന്‍സില്‍ ഫോര്‍ ചെയ്ഞ്ച് എന്ന വെബ്‌സൈറ്റ് വഴിയും ഇദ്ദേഹം ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്.

ഫോക്കസ്  ക്വാളിറ്റി  പ്രൊഡക്ടുകള്‍

ക്വാളിറ്റിയുള്ള പ്രൊഡക്ടുകള്‍ വില്‍ക്കുക എന്നതിലാണ് ഫോക്കസ് ചെയ്യുന്നതെന്നും നെയ്ത്തുകാര്‍ക്ക് മികച്ച പ്രതിഫലം നല്‍കുന്നുണ്ടെന്നും പട്ട്നായിക്ക് പറയുന്നു. ദാരിദ്ര്യത്തില്‍ കഴിയുന്നയാളുകളുടെ കഴിവുകള്‍ മനസിലാക്കി അവര്‍ക്ക് മികച്ച വരുമാന മാര്‍ഗം നല്‍കുന്നതില്‍ ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഭുവനേശ്വര്‍ സ്വദേശിയായ പട്ട്‌നായിക്കും ഇന്‍വോ ഗ്യുവേവാരി എന്ന സ്റ്റാര്‍ട്ടപ്പും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version