സ്പെയ്സ് ടെക്ക് മേഖലയിൽ സ്റ്റാർട്ടപ്പുകൾ ചുവടുറപ്പിക്കുകയാണ്. സ്പെയസ് ടെക്ക് സ്റ്റാർട്ടപ്പുകൾക്ക് അനന്തമായ സാധ്യതകളാണ് മുന്നിലുള്ളതെന്ന് വ്യക്തമാക്കുകയാണ് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി മാധവന് നായര്‍.
ആപ്ലിക്കേഷനാണ് കിംഗ്
സ്പെയ്സ് സെകറിൽ ആക്സസ് ലോഞ്ച് വെഹിക്കിളും സ്പേസ് ആപ്ളിക്കേഷൻ ഉള്‍പ്പടെയുള്ള കാര്യങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫോക്കസ് ചെയ്യാം. മാര്‍ക്കറ്റ് പൊട്ടന്‍ഷ്യല്‍ നോക്കിയാല്‍ 90 ശതമാനവും ആപ്ലിക്കേഷന്‍ ഏരിയയിലാണ് എന്നത് സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് ശുഭസൂചകമാണ്.
10 ശതമാനം മാത്രമാണ് ഹാര്‍ഡ് വെയര്‍, സാറ്റലൈറ്റ് റീപ്ലേയ്സ്മെന്റ് എന്നിവയില്‍ ശ്രദ്ധിക്കുന്നത്. സാറ്റലൈറ്റ് ആപ്ലിക്കേഷന്‍ പല മേഖലയിലും നമ്മള് ഇന്നുപയോഗിക്കുന്നുണ്ട് . ബാങ്കിംഗ്, ബിസിനസ് ആപ്ലിക്കേഷന്‍, എന്റര്‍ടെയിന്‍മെന്റ് എന്നിവയിലും ഉപയോഗിക്കുന്നുണ്ട്. എര്‍ത്ത് ഒബ്സര്‍വേഷന്‍ ഡാറ്റ, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, കൃഷി എന്നിവയൊക്കെ പൊട്ടന്‍ഷ്യലുള്ള മേഖലകളാണ്.
ഇന്‍ഷുറന്‍സ്, പ്രിസിഷന്‍ ഫാര്‍മിംഗ് , മൈനിംഗ് എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ നാം ഇനിയും വേണ്ടത്ര ഫോക്കസ് ചെയ്തിട്ടില്ല. ഈ മേഖലകളിലെല്ലാം ഒട്ടേറെ അവസരങ്ങളുണ്ടെന്നും ഡോ. ജി മാധവന് നായര്‍ ഓര്‍മ്മിപ്പിക്കുന്നു.