കോവിഡ് ലോക്ഡൗണില്‍ മിക്ക കമ്പനികളും ഓപ്പറേഷന് രീതി മാറ്റുകയാണ്. ഈ അവസരത്തില്‍ ബിസിനസുകള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ജീവനക്കാര്‍ക്ക് കൂടി അഫോര്‍ഡബിളായ രീതിയില്‍ ഇന്റേണല്‍ പ്രോസസ് സുഗമമാക്കുക. ശരിയായ ആളുകളെ ഹയര്‍ ചെയ്യുക: സ്കില്ലുള്ള ടീമാണെന്ന് ഉറപ്പാക്കുക. പ്രൊഡക്ടിവിറ്റി താഴെപ്പോകുന്നില്ലെന്ന് ഉറപ്പാക്കുക. ഈ സമയത്ത് കസ്റ്റമര്‍ എക്സ്പീരിയന്‍സ് എങ്ങനെയെന്ന് മനസിലാക്കണം. കമ്പനിയെപ്പറ്റി പുറം ലോകം അറിയേണ്ടവയ്ക്കായി സോഷ്യല്‍ മീഡിയയെ ആശ്രയിക്കാം.
വീഡിയോ കണ്ടന്റിലാണ് ആളുകള്‍ കൂടുതലായി എത്തുക. സാഹചര്യത്തിനനസരിച്ച് ബിസിനസ് ലോകത്തെ പള്‍സ് അറിയണം: നെറ്റ് വര്‍ക്കിംഗ് ശക്തമാക്കുക. ലേറ്റസ്റ്റായ ടെക്നോളജികള്‍ അഡാപ്റ്റ് ചെയ്യാം. കമ്പനിയുടെ ഡാറ്റ ശേഖരണം ഉള്‍പ്പടെ നൂതന രീതികളിലാണെന്ന് ഉറപ്പാക്കുക. മാറ്റങ്ങള്‍ അവലംബിക്കുമ്പോള്‍ കോര്‍പ്പറേറ്റ് വിദഗ്ധരുടെ ഉപദേശം തേടാം. മാറ്റങ്ങള്‍ ഒറ്റയടിക്കാകരുത്, പല ഘട്ടമായി കസ്റ്റമേഴ്സിലും എംപ്ലോയിസിലും എത്തണം.