കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ മൂലം ഉല്പാദന പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ് വിവിധ ബിസിനസ് മേഖലകള്‍ മന്ദഗതിയിലായിരിക്കുകയാണ്.ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ സംരംഭകരുടെ മനസ്സിനെ ആശങ്കപ്പെടുത്താം. മാത്രമല്ല ലോക്ഡൗണ്‍ കാലത്ത് നമ്മള് ആശ്രയിച്ചത് ആരെയാണെന്നും നാം ഓര്‍ക്കണം. യൂണിക്കോണുകളെയോ വലിയ സ്ഥാപനങ്ങളെയോ ആയിരുന്നില്ല. തൊട്ടടുത്തുള്ള ചെറിയ സ്റ്റോറുകളെ ആയിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുകയാണ്
ഇവാഞ്ചലിസ്റ്റും മെന്ററുമായ നഞ്ചുണ്ട പ്രതാപ്. കൊറോണയും ലോക്ഡൗണും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ചില ഇന്‍സൈറ്റുകളും തരുന്നുണ്ട്. മാര്‍ക്കറ്റിലെ ആ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ ഓപ്പര്‍ച്യൂണിറ്റികളും മന്സസിലാകും. ഹൈപ്പര്‍ ലോക്കല്‍ സെഗ്മെന്റ് വലിയ മാറ്റം കൊണ്ടുവരുന്നുണ്ട്. ഗ്ലോബലൈസ്ഡ് എക്കോണമി, ഡിസിട്രിബ്യൂട്ടഡ് എക്കോണമിയിലേക്ക് ലോകം മാറുന്നു.
പ്രാദേശികമായ, ആശ്രയിക്കാവുന്ന, നിലനില്‍ക്കുന്ന ഒരു ബിസിനസ് വാല്യു ക്രിയേറ്റ് ചെയ്യപ്പെടുന്നു. ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ കാലത്തും അതിനു ശേഷം നാം ഓര്‍ക്കേണ്ട മുഖ്യ കാര്യങ്ങള്‍ ചാനല്‍ അയാം ഡോട്ട്കോമിനോട് പങ്കുവെക്കുകയാണ് ഇന്നോബറേറ്ററിന്റെ സ്ഥാപകനും ഇവാഞ്ചലിസ്റ്റുമായ നഞ്ചുണ്ട പ്രതാപ് പാലെകണ്ട.