ലോക്ക് ഡൗണിന് ശേഷം ഇനിയെന്ത് എന്ന് ചോദ്യമാണ് ഏവരുടേയും മനസില്‍ വരുന്നത്. പ്രത്യേകിച്ചും ബിസിനസ് രംഗത്ത് ഉള്ളവര്‍ക്ക്. കൊറോണ ഉണ്ടാക്കിയ നഷ്ടം നികത്താന്‍ തന്നെ എത്രനാള്‍ വേണ്ടി വരും എന്നതാണ് മുഖ്യമായ ആശങ്ക. ലോക്ക് ഡൗണ്‍ ദിനങ്ങള്‍ ഇനിയും നീളാന്‍ സാധ്യതയുള്ള വേളയില്‍ ബിസിനസുകള്‍ പ്രതീക്ഷിക്കേണ്ട കാര്യങ്ങള്‍ ചാനല്‍ അയാം ഡോട്ട് കോം lets discover and recover സെഷനിലൂടെ വ്യക്തമാക്കുകയാണ് ഫ്രഷ് ടു ഹോം ഫൗണ്ടര്‍ & COO മാത്യൂസ് ജോസഫ്
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ലോക്ക് ഡൗണിന് ശേഷം എന്ത് ? ആകാംക്ഷയോടെയാണ് ലോകം
പ്രത്യേകിച്ച് ബിസിനസ് ലോകം
ബിസിനസ്സ് കൊറോണയ്ക്ക് മുന്‍പും ശേഷവും എന്ന് പോലും കാലം ഇനി അടയാളപ്പെടുത്താം
ബിസിനസിലേക്ക് മോഡേണ്‍ ടെക്നോളജി സന്നിവേശിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ആളുകള്‍ക്ക് മനസിലാകുന്നു
സാമ്പത്തികം കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട അച്ചടക്കവും പഠിക്കുന്നു
അടഞ്ഞു കിടന്നാലും ഒരു കമ്പനിക്ക് ഫിക്സഡായ ചില ചെലവുകള്‍ ഉണ്ടാകും
അത് കണ്ടെത്തേണ്ടി വരും
വര്‍ക്കിംഗ് ക്യാപിറ്റല്‍ എടുത്ത് ചെലവാക്കിയവര്‍ വരെ ഇക്കൂട്ടത്തിലുണ്ടാകും
വര്‍ക്കിംഗ് ക്യാപിറ്റല്‍ അച്ചടക്കത്തോടെ ചെലവാക്കണം എന്നും ലോക്ക് ഡൗണ്‍ ഓര്‍മ്മിപ്പിക്കുന്നു
ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ചില നിബന്ധനകള്‍ കേന്ദ്രം കൊണ്ടുവരാം
കന്പനികളുടെ ബാലന്‍സ് ഷീറ്റിന്റെ അസറ്റ് സൈഡില്‍ റിസര്‍വ് ഫണ്ട് എന്ന കോളം വരാം
ഇത്തരം സാഹചര്യങ്ങളില്‍ രണ്ട് മാസത്തേക്കെങ്കിലും പ്രവര്‍ത്തിക്കാനുള്ള ഫണ്ട് നീക്കിവെക്കേണ്ടി വരും
രജിസ്റ്റാര്‍ ഓഫ് കമ്പനീസ് അത്തരം നിയമം കൊണ്ടു വരാന്‍ സാധ്യത
ഇത്തരം റിസര്‍വ് ഫണ്ട് കമ്പനികള്‍ക്ക് ഏറെ ഗുണം ചെയ്യും
അത്തരം ഫണ്ട് ഉണ്ടെങ്കില്‍ പ്രതിസന്ധിയിലും ബാധ്യതയില്ലാതെ പ്രസ്ഥാനം മുന്നോട്ട് കൊണ്ടു പോകാം