ലോക്ക് ഡൗണിന് ശേഷം എന്തൊക്കെ മാറ്റങ്ങളാകും ണ്ടാകുക എന്ന ചിന്തയിലാണ് ഏവരും. പ്രതിസന്ധി ഘട്ടത്തിലും പിടിച്ചു നില്ക്കാന് സഹായിക്കുന്ന അവസരങ്ങള്‍ തേടുകയാണ് ഏവരും. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ പുതിയ അവസരങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇക്കാര്യങ്ങള്‍ ചാനല്‍ അയാം ഡോട്ട് കോം lets discover and recover സെഷനിലൂടെ വ്യക്തമാക്കുകയാണ് ഫ്രഷ് ടു ഹോം കോ- ഫൗണ്ടര്‍ & COO മാത്യൂസ് ജോസഫ്
ഇവ മറക്കണ്ട
സാഹചര്യങ്ങള്‍ക്കനുസരിച്ച് അവസരങ്ങളെ കണ്ടെത്തുന്നവനാണ് ബിസിനസുകാരന്
ഇക്കാലത്തും അത്തരം അവസരങ്ങള്‍ ഒളിഞ്ഞ് കിടക്കുന്നു
ലോക്ക് ഡൗണിന് ശേഷം പുതിയ ബിസിനസ് മേഖലയ്ക്ക് സാധ്യത
കമ്പനികള്‍ മുഴുവന്‍ എക്സപ്ന്സും ചുമലില്‍ വഹിക്കുന്ന സാഹചര്യം മാറും
വര്‍ക്കുകള്‍ ഡിവൈഡ് ചെയ്യാനുള്ള സാധ്യത കൂടും
കോണ്ട്രാക്ടിംഗ് കമ്പനികള്‍ക്ക് ഏറ്റവുമധികം സാധ്യത കാണുന്നു
കോണ്ട്രാക്ടിംഗ് കമ്പനികളെ സര്‍ക്കാര്‍ പല മേഖലയിലും അനുവദിച്ചിട്ടുണ്ട്
കൂടുതല്‍ മേഖലകള്‍ക്ക് കോണ്ട്രാക്റ്റിംഗിന് തുറന്ന് കൊടക്കാനും സാധ്യത
ലോജിസ്റ്റിക്സിലും പ്രൊഡക്ഷന്‍ മേഖലയിലും ഇത്തരം കമ്പനികള്‍ക്ക് സാധ്യത
പുതിയ അവസരങ്ങള്‍ കണ്ടെത്തിയാല്‍ കൊറോണയുണ്ടാക്കിയ നഷ്ടം നികത്താം
നാടിന്റെ സമ്പദ് വ്യവസ്ഥയെ ഉയരത്തിലെത്തിക്കാന്‍ സാധിക്കും
ഈ സമയം അതിനു വേണ്ട ഹോം വര്‍ക്കുകള്‍ നടത്താം