കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതോടെ രാജ്യത്തെ ബിസിനസ് ഉള്‍പ്പടെയുള്ള മേഖലകള്‍ സ്തംഭിച്ച അവസ്ഥയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ പലതും തങ്ങളുടെ നിലനില്‍പ്പിനായി കഠിനപരിശ്രമത്തിലാണ്. പ്രതിസന്ധി ഘട്ടത്തില്‍ കൃത്യമായി മുന്നോട്ട് പോകാനുള്ള വഴികള്‍ ചാനല്‍ അയാം ഡോട്ട് കോം Let’s DISCOVER AND RECOVER സെഗ്മെന്റിലൂടെ സംരംഭകനും ഇന്‍വെസ്റ്ററുമായ സി. ബാലഗോപാല്‍ വ്യക്തമാക്കുന്നു.
ഇവ അറിഞ്ഞിരിക്കാം
കൊറോണ സൃഷ്ടിച്ചിരിക്കുന്നത് അസാധാരണമായ സാഹചര്യമാണ്
ചിലര്‍ പറയുന്നു, നേരത്തേയും വിഷമകരമായ സാഹചര്യം ഉണ്ടായിട്ടുണ്ട് അതില്‍ നിന്നെല്ലാം കരകയറിയിട്ടുണ്ടെന്നും
പക്ഷെ ഓര്ക്കകുക, ഇതുപോലെ ബിസിനസ്സിനെ സ്തംഭിപ്പിച്ച സാഹചര്യം മുന്‍പുണ്ടായിട്ടില്ല
ഈ സാഹചര്യത്തെ നിസ്സാരമായി തള്ളിക്കളയരുത്
സപ്ളെ ചെയിന്‍ ആഴത്തില്‍ തകര്‍ന്നിട്ടുണ്ട്, തിരിച്ചുവരാന്‍ ഏറെ നാള് എടുക്കും
ഈ സാമ്പത്തിക വര്‍ഷം മുഴുവന്‍, അതായത് അടുത്ത 12 മാസം ഈ മുറിവ് ഉണങ്ങാനെടുക്കും
നിങ്ങളുടെ സംരംഭം ജീവനോടെ ഇരിക്കണം, അതായിരിക്കണം പ്രഥമ പരിഗണന
പ്രധാനപ്പെട്ട ടാസ്ക്കുകളില് ശ്രദ്ധവെക്കുക
കിട്ടാനുള്ള പണം ഉടന്‍ കളക്റ്റു ചെയ്യുക, കൊടുക്കാനുള്ളത് റീ നെഗോഷേറ്റ് ചെയ്യുക, ചിലവുകള്‍ നിയന്തിക്കുക,
അഡീഷണല്‍ ക്രെഡിറ്റ് ഫെസിലിറ്റികള്‍ നോക്കണം, ജീവനക്കാരുമായി ആശയവിനിമയം വേണം
ജീവനക്കാരുടെ അത്യാവശ്യ ചിലവുകള്‍ക്കുള്ള പൈസ മാത്രം ഇപ്പോള്‍ കമ്മിറ്റ് ചെയ്യുക
അടുത്ത മാസങ്ങളില്‍, ബിസിനസ് തിരികെ നോര്‍മല്‍ ആകുന്നത് വരെ, സാലറിയുടെ ഒരു ഭാഗം എങ്കിലും അവര്‍ക്ക് നല്കാന് ശ്രമിക്കുക