കോവിഡ് പ്രതിസന്ധി നിലനല്‍ക്കുന്പോള്‍ വരും നാളുകളില്‍ എന്താകും അവസ്ഥ എന്ന ആശങ്കയിലാണ് ബിസിനസ് ലോകം. സംരംഭകര്‍ക്കും വ്യവസായികള്‍ക്കുമൊപ്പം സര്‍ക്കാരും ഒത്തൊരുമിച്ച് നീങ്ങിയാലേ നിലവിലെ പ്രതിസന്ധിയില്‍ സംരംഭങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ. ഇതിനായി സംരംഭങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ചാനല്‍ അയാം ഡോട്ട് കോം Lets Discover And Recover സെഷനിലൂടെ നല്‍കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍  ശ്രീ. ടി.എസ് ചന്ദ്രന്‍.

സംരംഭകര്‍ ശ്രദ്ധിക്കേണ്ടവ 

  • കോവിഡിന് പിന്നാലെ ഉല്‍പാദനവും വിപണവും ഉള്‍പ്പടെ നിശ്ചലം
  • വായ്പ തിരിച്ചടവ് വരെ പ്രതിസന്ധിയില്‍
  • ശമ്പളം, വൈദ്യുതി ബില്‍ തുടങ്ങി ഫിക്സഡായ ചാര്‍ജുകള്‍ സംരംഭകര്‍ വഹിക്കേണ്ടി വരുന്നു
  • വരുമാനമില്ലെങ്കിലും ദൈനംദിന കാര്യങ്ങള്‍ നടത്തേണ്ടി വരുന്നു
  • രണ്ട് തരത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ കാണണം
  • എന്നാല്‍ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ തരുമെന്ന ചിന്തയിലിരിക്കരുത്
  • ഉല്‍പാദനം വിപണനം എന്നിവയടക്കമുള്ള കാര്യങ്ങള്‍ ടെക്നോളജിക്കലി അഡ്വാന്‍സ്ഡാക്കുക
  • നിലവിലുള്ള രീതികള്‍ റീ-ഡിഫൈന്‍ ചെയ്യുക

റോ മെറ്റീരില്‍, പ്രൊഡക്ഷന്‍ പ്രോസസിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ടെക്നോളജിക്കല്‍ അഡ്വാന്‍സ്മെന്റ് നടത്തുക

അതിന് സര്‍ക്കാര്‍ സഹായിക്കണം

ട്രെഡീഷണലായ ഉല്‍പാദന- വിതരണ മേഖലകള്‍ റീഡിഫൈന്‍ ചെയ്യണം

വീട് ഉള്‍പ്പടെ പ്രൊഡക്ഷന്‍ സെന്ററാക്കി ഉല്‍പാദന പ്രക്രിയ റീഷെഡ്യൂള്‍ ചെയ്യാം

കസ്റ്റമേഴ്സിലേക്ക് നേരിട്ട് പ്രൊഡക്ട് എത്തിക്കാന്‍ സാധിക്കണം

വ്യവസായ വായ്പയ്ക്ക് മോറട്ടോറിയം നല്‍കണമെന്ന് RBI ഉത്തരവിറക്കിയിരുന്നു

പലിശ ഒഴിവാക്കാത്തിടത്തോളം സംരംഭകന് ബാധ്യത മാറില്ല

വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കാന്‍ തയാറാകണം

സംരംഭകന്റെ ഫിക്സഡ് ചാര്‍ജസില്‍ സര്‍ക്കാര്‍ കൂടി സഹകരിക്കണം

സര്‍ക്കാരും വ്യവസായികളും ഒന്നിച്ച് നിന്ന് പ്രതിസന്ധി നേരിടണം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version