കോവിഡിന്റെ വ്യാപനം ലോക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കി രണ്ടുമാസത്തോളമാകുമ്പോള്‍, മറ്റൊരു വലിയ ചാലഞ്ചിലാണ് ലോകമെങ്ങുമെമുള്ള ബിസിനസ് സമൂഹം. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും, രോഗഭീതിമൂലം ആളുകള്‍ പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങാനും ബിസിനസ് കേന്ദ്രങ്ങളിലേക്ക് തിരികെ എത്താനുമുള്ള സാധ്യത വളരെ കുറവാണെന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പടെ ലോക്ക് ഡൗണിന് ശേഷവും വിജനമാകാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ പറയുന്നത്.
ലോക്ക് ഡൗണിന് ശേഷവും ഓണ്‍ലൈന്‍ ഷോപ്പിംഗ് തന്നെ മുന്‍ഗണന
രാജ്യത്തെ 200 ജില്ലകളിലായി നടന്ന സര്‍വേയില്‍ 78 ശതമാനം ആളുകളും സര്‍ക്കാര്‍ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം സേവനം നല്‍കണം എന്ന അഭിപ്രായമുള്ളവരാണ്. ലോക്ക് ഡൗണിന് ശേഷവും സമീപമുള്ള ലോക്കല്‍ സ്റ്റോറുകളില്‍ നിന്നും സാധനം വാങ്ങാനാകും താല്പര്യപ്പെടുക എന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. മാളുകളില്‍ പോയി പര്‍ച്ചേസ് ചെയ്യാന്‍ താല്പര്യം കാണിച്ചത് വെറും 4% ആളുകള്‍ മാത്രമാണ്. സര്‍വേയില്‍ പങ്കെടുത്ത 26% ആളുകള്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ 41% ആളുകള്‍ സമീപമുള്ള ലോക്കല്‍ സ്റ്റോറുകളെ ആശ്രയിക്കുമെന്ന് പറയുന്നു.
പ്രിയം ലോക്കല്‍ സ്റ്റോറുകളോട്
ലോക്കല്‍ സ്റ്റോറുകളില്‍ ഹോം ഡെലിവറി സേവനം കൂടി ലഭ്യമായാല്‍ അവയെ ആശ്രയിക്കാനാണ് ഭൂരിഭാഗം കസ്റ്റമേഴ്സും താല്പര്യപ്പെടുക. ലോക്ക് ഡൗണ്‍ കാലത്ത് ജനമനസുകളില്‍ ആഴത്തിലിറക്കിയ ചില ശീലങ്ങളും പ്രയോഗങ്ങളും വരുംദിവസങ്ങളിലും തുടരാനാകും ഭൂരിപക്ഷത്തിനും ഇഷ്ടം