സ്റ്റാര്‍ട്ടപ്പുകളില്‍ 70% ആഴ്ചകള്‍ക്കുള്ളില്‍ ഫ്രീസാകുമെന്ന് നാസ്‌കോം സര്‍വ്വേ

റവന്യൂ ഇല്ല, ഓപ്പറേഷന്‍സ് ആന്റ് സപ്ലൈ ചെയിന്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു,  വളരെ കരുതലോടെ മാത്രം ഇന്‍വെസ്റ്റേഴ്‌സ് നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുന്നു.. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 70% കേവലം ആഴ്ചകള്‍ക്കുള്ളില്‍ ഫ്രീസാകുെമന്ന് നാസ്‌കോം സര്‍വ്വേ പറയുന്നു. കണ്‍സ്യൂമെര്‍ സെഗ്മന്റെില്‍ നില്‍ക്കുന്ന ഏര്‍ളി, മിഡ് സ്റ്റേജ് ബിസിനസ്സുകള്‍ക്കാണ് ഏറ്റവും മാരകമായ ഹിറ്റ് കിട്ടിയിരിക്കുന്നത്. രാജ്യമാകമാനമുള്ള സ്റ്റാര്‍ട്ടപ്പുകളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വേയില്‍ 40% സ്റ്റാര്‍ട്ടപ്പുകളും അവരുടെ ഓപ്പറേഷന്‍ പൂര്‍ണ്മമായോ ഭാഗികമായോ നിര്‍ത്തിയതായി വ്യക്തമാക്കുന്നു. 70 ശതമാനത്തിനാകട്ടെ ആഴ്ചകള്‍കൂടി പിടിച്ച് നില്‍ക്കാനുള്ള ക്യാഷ് റിസര്‍വ്വ് മാത്രമേ കൈയ്യിലുള്ളൂ.

കോവിഡ് നല്‍കിയ പ്രഹരം

ഇന്ത്യ സ്റ്റാര്‍ട്ടപ് വസന്തത്തിന്റെ കൊടുമുടി കയറുമ്പോഴാണ് അപശകുനം പോലെ കൊറോണ താണ്ടവം ആടിയത്. ബിടുബി സ്റ്റാര്‍ട്ടപ്പുകളില്‍ 60% ക്ലോഷറിന്റെ വക്കില്‍ നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ കോവിഡും രണ്ടുമാസത്തെ ലോക്ഡൗണും സ്റ്റാര്‍ട്ടപ്പുകളിലേല്‍പ്പിച്ച് പ്രഹരത്തിന്റെ ആഘാതം വ്യക്തമാകും. എങ്ങനെയാണ് ഈ കഠിനകാലം കടന്നുപോവുക. ബിസിനസ് പിവൊറ്റിംഗ് മാത്രമാണോ ഉയര്‍പ്പിനുള്ള ഏക വഴി.

മുന്നോട്ട് പോകാന്‍……

സ്റ്റേക്ക് ഹോളള്‍ഡേഴ്‌സ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എക്കോസിസ്റ്റം എനേബിളേഴ്‌സ്, ഇന്‍വെസ്റ്റേഴ്‌സ് തുടങ്ങിയവരുടെ അടിയന്തര ഇടപെടല്‍ ഉണ്ടായാലേ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് മൂവ്‌മെന്റ് നിശ്ചലമാകാതിരിക്കൂ എന്ന് വ്യക്തമാക്കുകയാണ് Nasscom president, Debjani Ghosh. വര്‍ക്കിംഗ് ക്യാപിറ്റല്‍ അക്‌സസ്, ഫണ്ടിംഗ് സപ്പോര്‍ട്ട്, കമ്പനികാര്യങ്ങളില്‍ ഇളവുകള്‍ തുടങ്ങി അടിയന്തിര സഹായം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്‍ഷ്വര്‍ ചെയ്യണം.

വളര്‍ച്ച രേഖപ്പെടുത്തി എഡ്‌ടെക്കുകള്‍

ട്രാവല്‍ ആന്റ് ടൂറിസം സ്‌പേസിലെ 70% സ്റ്റാര്‍ട്ടപ്പുകളുടേയും ബിസിനസ് പുകുതിയായി കുറഞ്ഞു. 50% ത്തോളം ഫിന്‍ടെക്, ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പുകളും റവന്യൂ നിലച്ച അവസ്ഥയിലാണ്. എന്നാല്‍ ഈ മഹാമാരിയുടെ കാലത്ത് എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. 4 ലക്ഷം എംപ്ലോയ്‌മെന്റ് സൃഷ്ടിക്കുന്ന 9300 ഓളം ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തുണ്ട്. കഴിഞ്ഞ ഫിസ്‌ക്കലില്‍ 15 % വളര്‍ച്ച രേഖപ്പെടുത്തിയ ഈ സ്റ്റാര്‍ട്ടപ്പുകളാണ് ഇപ്പോള്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version