കൊടുങ്കാറ്റിലും വിത്തിറക്കുന്ന Reliance Industries Ltd. അടുത്ത കാലത്ത് ത്രസിപ്പിക്കുന്ന ബിസിനസ് മൂവ്‌മെന്‍റ് നടത്തുകയാണ്. കൊറോണയിലും ലോക്ഡൗണിലും മറ്റുള്ളവരുടെ ബിസിനസ് മുച്ചൂടും ഒലിച്ചുപോയപ്പോള്‍ ഫെയ്‌സ്ബുക്കില്‍ നിന്നുള്‍പ്പെടെ നിര്‍ണ്ണായക നിക്ഷേപം നേടി ഓപ്പര്‍ച്യൂണിറ്റിയുടെ മറുകര കണ്ട മുകേഷ് അംബാനി. ഏഷ്യയുടെ ഈ റിച്ചസ്റ്റ് മാന്‍, ജിയോ പ്ലാറ്റ്‌ഫോംസിന് ഇന്ത്യക്ക് പുറത്ത് ഐപിഒ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. അടുത്ത വര്‍ഷത്തോടെ വിദേശത്ത് ഇനിഷ്യല്‍ പബ്‌ളിക് ഓഫര്‍ ഇറക്കാനുള്ള ഒരുക്കങ്ങളിലാണ് റിലയന്‍സ് ജിയോ ടീം, പക്ഷെ എവിടെയാകും ലിസ്റ്റ് ചെയ്യുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
പഞ്ഞ കാലത്തും ജിയോയിലേക്ക് പണമൊഴുകി
ഫെയ്‌സ്ബുക്ക്, സില്‍വര്‍ ലെയ്ക് പാര്‍ട്‌ണേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്റിക്, , ന്യൂയോര്‍ക്ക് ബേസ് ചെയ്ത കെകെആര്‍ ആന്റ് കോ എന്നിവരാണ് കഴിഞ്ഞ ആഴ്ചകള്‍ക്കിടെ റിലയന്‍സ് ഗ്രൂപ്പില്‍ നിക്ഷേപകരായത്. ഈ പഞ്ഞകാലത്ത് റിലയന്‍സ് ജിയോയിലേക്ക് ഒഴുകിയ ഫണ്ട് ശ്രദ്ധാപൂര്‍വ്വം കാണേണ്ടതാണ്. നാലഞ്ച് ആഴ്ചകള്‍ക്കിടെ മുകേഷ് അംബാനി പ്രൊമോട്ടറായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് സ്‌ട്രൈക് ചെയ്തത് 5 ഫോറിന്‍ ഡിലുകളാണ്. 16.95 % ഷെയറുകള്‍ ഫോറിന്‍ ഇന്‍വെസ്റ്റേഴ്‌സിന് വിറ്റ് നേടിയതാകട്ടെ ഇന്ത്യന്‍ റുപ്പീ വാല്യു ഏതാണ്ട് 78,000 കോടിയോളം രൂപയും.
നിക്ഷേപിക്കാന്‍ ഫെയ്സ്ബുക്കും
മാര്‍ക് സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ് ബുക്ക് 43574 കോടി രൂപയ്ക്ക് 9.99% ഷെയര്‍ വാങ്ങിയതോടെ തുടങ്ങിയ റാലിയില്‍ സില്‍വെര്‍ ലെയ്ക് പാര്‍ട്‌ണേഴ്‌സ് 1% സ്റ്റേക്ക് 5656 കോടിക്കും, വിസ്ത ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ് 2.3% സ്റ്റേക്ക് 11,367 കോടിയിലും പങ്കാളിയായി. ജനറല്‍ അറ്റ്‌ലാന്റിക് 1.34% സ്റ്റേക് സ്വന്തമാക്കിയതാകട്ടെ 6598 കോടിക്കും. 11,367 കോടി രൂപയ്ക്ക് കെകെആര്‍ ഗ്രൂപ്പിന് 2.32 % ഷെയര്‍ നല്‍കിയ റിലയന്‍സ് ഇന്‍ഡ,്ട്രീസിന് ഇതോടെ 4.91 ട്രില്യണ്‍ ഇക്വിറ്റി വാല്യുവും, 5.16 ട്രില്യണ്‍ എന്റര്‍ പ്രൈസ് വാല്യുവും മാര്‍ക്കറ്റ് കണക്കാക്കുന്നു.
ഷെയര്‍ വാല്യു കൂടി റിലയന്‍സ്
ഏപ്രില്‍ 22 ന് ആദ്യ ഡില്‍ അനൊണ്‍സ് ചെയ്ത ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഷെയര്‍ വാല്യു 215.12 രൂപവരെ കൂടി. ഇതിനിടയില്‍ ഷെയര്‍ വാല്യു ഒരു ഘട്ടത്തില്‍ 1562.56 രൂപവരെയെത്തി. ഇനി ഫോറിന്‍ ഐപിഒയിലൂടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ലക്ഷ്യമിടുന്നത് പുതിയ ഉയരങ്ങളാകാം. ഒരു പക്ഷെ ഒരു ഇന്ത്യന്‍ എന്‍ട്പ്രണര്‍ക്ക് അടുത്തകാലത്ത് സ്വപ്നം കാണാവുന്ന ലക്ഷ്യങ്ങള്‍ക്കും അപ്പുറം ചിലത്..