Trending

ബ്രില്യന്റ് ബിസിനസ് നടത്തുന്ന വൂള്‍ഫ് ഓഫ് വോള്‍ സ്ട്രീറ്റ്

വൂള്‍ഫ് ഓഫ് വോള്‍സ്ട്രീറ്റ്, മുഖവുര ആവശ്യമില്ലാത്ത ഡികാപ്രിയോയുടെ ഹോളിവുഡ് ഫിലിം. ലോകത്തിന്റെ ബിസിനസ് സിരാകേന്ദ്രമായ ന്യൂയോര്‍ക്കിലെ വോള്‍സ്ട്രീറ്റ്. പണവും പെണ്ണും ലഹരിയും നുരയുന്ന ആ കച്ചവട തെരുവില്‍, വാക്ചാതുര്യം കൊണ്ടും പെരുകുന്ന കണക്കിനോടുള്ള പ്രണയം കൊണ്ടും സ്റ്റോക് ബ്രോക്കറായി വളര്‍ന്ന Jordan Belfort. വാസ്തവത്തില്‍ എത്ര പേര്‍ക്കറിയാം, ലിയോ ഡി കാപ്രിയോ തകര്‍ത്ത് വാരിയ സീനുകളെല്ലാം ഒരുപരിധിവരെ യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങളാണെന്ന്…

2013 ല്‍ റിലീസായ ബ്‌ളാക് കോമഡി ഫിലിമാണ് The Wolf of Wall Street . വിഖ്യാതനായ ഡയറക്ടര്‍ Martin Scorsese അണിയിച്ചൊരുക്കിയ ബ്രില്യന്റ് ഫിലിം. New York Cityയിലെ സ്റ്റോക്ക് ബ്രോക്കറായുള്ള Jordan Belfort ന്റെ ജീവിതമായിരുന്നു അത്. കമ്പനി, സ്റ്റോക്ക് മാര്‍ക്കറ്റ്, മണി വാല്യു, വെല്‍ത്ത് ക്രിയേഷന്‍… സമ്പത്തിന്റേയും ആര്‍ഭാടത്തിന്റെയും ജൈത്രയാത്രയ്ക്ക് ഒടുവില്‍ വോള്‍സ്ട്രീറ്റിനെ പിടിച്ചുലക്കുന്ന സ്‌കാമുകളുടെ ഉപജാപകനായി മാറിയ ബെല്‍ഫോര്‍ട്ട്.. അസാധാരണമായ കൈയ്യടക്കോത്തെയാണ് Martin Scorsese , The Wolf of Wall Street ഒരുക്കിയത്.

392 മില്യണ്‍ വാരിയ കൊമേഴ്‌സ്യല്‍ സക്സ്സസ്

Leonardo DiCaprio പണമിറക്കി പ്രൊഡ്യൂസറായ ഫിലിം കൂടിയായിരുന്നു The Wolf of Wall Street. കാരണം Martin Scorsese എന്ന സംവീധായകനെ ഇത്രമേല്‍ അറിയാവുന്ന മറ്റൊരു നടനുണ്ടാകില്ല. New York , The Aviator തുടങ്ങി നാലഞ്ച് സിനിമകളിലെ കൊളോബറേഷന് ശേഷമുള്ള സംംരഭമായിരുന്നു The Wolf of Wall Street. അതുകൊണ്ട് തന്നെ 392 million ഡോളര്‍ വാരിയ കൊമേഴ്‌സ്യല്‍ സക്സ്സ് തന്നെയായി The Wolf of Wall Street.സംവിധായകന്‍ Martin  Scorseseയെയുടെ ഹൈയ്യസ്റ്റ് ഗ്രോസ്സിംഗ് ഫിലിമുമായി ഇത്. പക്ഷെ ഡയലോഗിലും സീനിലുമുള്ള സെക്‌സിന്റെ അതിപ്രസരം കൊണ്ടും, ലഹരിയുടെ ഉപയോഗ സീനുകള്‍ കൊണ്ടു   film controversialയലുമായി. Scorsese’s ഡയറക്ടോറിയല്‍ പെര്‍ഫോര്‍മന്‍സ്, ഫാസ്റ്റ് പെയ്‌സ്ഡ് ആയ ഡയലോഗുകള്‍, കോമഡി സീനുകള്‍, ഹൈ ഇന്റന്‍സിഫൈയ്ഡായ ഫ്രയിമുകള്‍ ഇവയെല്ലാം കൊണ്ട്  ചിത്രം വലിയ ശ്രദ്ധ നേടി.

പണം മാത്രം ലക്ഷ്യമിടുന്ന മാര്‍ക്കറ്റ്

1987ല്‍ വോള്‍ സ്ട്രിറ്റില്‍ സ്റ്റോക് ബ്രോക്കറായി എത്തപ്പെട്ട  Jordan Belfort ന്റെ ജീവിതവും വികാരവും കോര്‍ത്തിണക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. Mark Hannaയുടെ കീഴില്‍ സ്റ്റോക്കര്‍ ജീവിതം തുടങ്ങുന്ന ബെല്‍ഫോര്‍ട്ട്, സ്‌റ്രോക്ക് ബ്രോക്കറുടെ ലക്ഷ്യം അവനവന് പണമുണ്ടാക്കുക എന്നതാണെന്ന് ധരിക്കുന്നു. തുടര്‍ന്ന് സെക്‌സും ഡ്രഗ്‌സും വിളയാടുന്ന ലൈഫും അതിന്റെ പുറത്ത് കെട്ടിപ്പൊക്കുന്ന ബില്യണ്‍ ഡോളേഴ്‌സിലും ജീവിതത്തെ അളക്കുകയാണ് Belfort. ഒരു ബിസിനസ് പിച്ചിംഗ് സീന്‍ കൊണ്ട് തന്നെ സ്‌കോഴ്‌സസെ ബെല്‍ഫോര്‍ട്ടിനെ വരച്ചിടുന്നുണ്ട്. എന്താണ് the art of ‘hard sell? വളരെ മനോഹരമായി  Jordan Belfort  അത് അവതരിപ്പിക്കുന്നുണ്ട്, 1993 ല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ Jordan ഇല്ലീഗലായി IPO തിരിമറിയിലൂടെ 22 million ഡോളര്‍ ഉണ്ടാക്കുന്നു. ഇതോടെ അയാളുടെ കമ്പനി  FBI നിരീക്ഷണത്തിലാകുന്നു. അനധികൃത പണം ഒളിപ്പിക്കാന്‍ Jordan ഒരു Swiss bank account ഓപ്പണ്‍ ചെയ്യുന്നു.

ജീനിയസുകളുടെ അര്‍പ്പണത്തില്‍ നിന്നുള്ള സിനിമ

വ്യക്തമായ തെളിവുകളോടെയും സാക്ഷി മൊഴികളോടെയും  രണ്ട് വര്‍ഷത്തിനുള്ളില്‍ Jordan നെ FBI അറസ്റ്റ് ചെയ്യുന്നു.  Jordan 22 മാസത്തെ തടവിന് വിധിക്കപ്പെടുന്നു.  ജയിലിന് പുറത്തിറങ്ങുന്ന  Jordan പണത്തിനും ഗ്ലാമറിനും പിന്നാലേയല്ല, നല്ല ജീവിതം കെട്ടിപ്പടു്കാനുള്ള ശ്രമത്തിലേക്ക് കടക്കുന്നു. Jordan Belfortന്റെ  ഏറ്റവും വലിയ സ്രോങ് പോയിന്റ് അയാളുടെ സെയില്‍സ് സ്‌കില്ല് തന്നെയാണ്. അതിനെപ്പറ്റി ട്രേഡേഴ്‌സിനും എന്‍ട്പ്രണേഴ്‌സിനും ക്ലാസ് എടുക്കുന്ന  Jordan യാണ് പിന്നീട് നമുക്ക് കാണാനാകുന്നത്. The Wolf of Wall Street സ്‌ക്രീനിലും പുറത്തും ഒരു സക്‌സസ് ഫിലിമാണ്. കാരണം ജീനിയസ്സായ ഒരുകൂട്ടം ആളുകളുടെ അര്‍പ്പണമായിരുന്നു ആ ഫിലിം.

Tags

Leave a Reply

Back to top button
Close