ഒരു കോടി ഡൗണ്‍ലോഡുള്ള ആദ്യ ഇന്ത്യന്‍ ഗെയിം എന്ന നേട്ടത്തിലേക്ക് ലുഡോ കയറിയപ്പോള്‍ അത് ഒരിന്ത്യക്കാരന്റെ വിജയിക്കാനുള്ള വാശിയുടെ പൂര്‍ത്തീകരണമായിരുന്നു. കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണില്‍ വിരസത മാറ്റാന്‍ കോടിക്കണക്കിന് ആള്‍ക്കാര്‍ കളിച്ചുതുടങ്ങിയ ‘Ludo King’ ദിവസവും 5 കോടി ആക്റ്റീവ് യൂസേഴ്‌സുള്ള ഗെയിമായിരിക്കുന്നു. മൂന്നര കോടിയാണ് ഇന്ന് ലുഡോയുടെ ഡൗണ്‍ലോഡ്‌സ്. പകിടയും ചൂതും മറ്റ് ബോര്‍ഡ് ഗെയിമുകളും ശീലിച്ച ഇന്ത്യക്കാരന്റെ മനസ്സിലേക്ക് പബ്ജി പോലുള്ള ഗെയിമുകളെ തള്ളിമാറ്റിയാണ് ലുഡോ ലോക്ഡൗണില്‍ കയറി വന്നത്. ആന്‍ഡ്രോയിലും iOSലും free to download ഗെയിം എന്ന സെര്‍ച്ചില്‍ ആദ്യമാണ് ലുഡോ.

ഗെയിമിംഗ് കമ്പം നല്‍കിയ ആശയം

മഹാമാരിയിലും ജനങ്ങള്‍ റിലാക്‌സ്ഡ് ആകാന്‍ ആഗ്രഹിച്ചു. എന്റര്‍ടൈന്‍മെന്റിന് കടലോളം സാധ്യത ഡിജിറ്റല്‍ സ്‌പേസ് തുറന്നിട്ടപ്പോള്‍ അതിലേറ്റവും ഹിറ്റായി മാറുകയായിരുന്നു ലുഡോ എന്ന ഇന്ത്യന്‍ ഗെയിം പ്ലാറ്റ്‌ഫോമും ഫൗണ്ടര്‍ Vikash Jaiswalഉം. ഇല്ലായ്മയിലും ജയിക്കണമെന്ന് വാശിയുള്ള ഒരു ലുഡോ പോണ്‍ പോലെയായിരുന്നു Vikash Jaiswalന്റെ ജീവിതവും. Gametion Technologies ആണ് ലുഡോ റിലീസ് ചെയ്തത്. പാറ്റ്‌നക്കാരനായ Vikash Jaiswal ആണ് ലുഡോ എന്ന ഗെയിംമിംഗ് പ്‌ളാറ്റ്‌ഫോമിന്റെ ഫൗണ്ടര്‍. നവി മുംബൈയിലെ ഓഫീസില്‍ ഇരുന്ന് ഇന്ത്യക്കാരന്റെ ഗെയമിംഗ് ട്രെന്‍ഡിനെ നിയന്ത്രിക്കുമ്പോള്‍, ഗെയിം കളിക്കാനായി ഒരുപാട് ആഗ്രഹിച്ച ഒരു ബാല്യം കൂടി വികാസ് ഓര്‍ക്കുന്നുണ്ടാകും.

2 വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട വികാസിന്റെ കുടുംബം പിന്നീട് കഴിഞ്ഞത് ഫാമിലി പെന്‍ഷന്‍ കൊണ്ടാണ്.  കൈകൊണ്ടുണ്ടാക്കിയ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ വിറ്റും മറ്റുമാണ് വികാസ് എഞ്ചിനീയറിംഗ് എന്‍ട്രന്‍സിനുള്ള പണം കണ്ടെത്തിയത്. എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കുമ്പോഴേക്ക് ഗെയിമിംഗില്‍ താല്‍പര്യം കയറിയിരുന്നു വികാസിന്. അങ്ങനെ മുംബൈയില്‍ IndiaGames ല്‍ ജോലിനേടി. എന്‍ട്പ്രണര്‍ഷിപ് തലയ്ക്ക് പിടിച്ച സ്വന്തമായി ഗെയിം നിര്‍മ്മിക്കണമെന്ന ആഗ്രഹത്തോടെ ജോലി രാജിവെച്ചു.

മാര്‍ച്ചില്‍ മാത്രം 3 ലക്ഷം ഡോളര്‍

2010 ല്‍ മിച്ചം പിടിച്ച 2 ലക്ഷം രൂപ സമ്പാദ്യവുമായി Gametion എന്ന കമ്പനി തുടങ്ങി. 2016 ലാണ് ലുഡോ ലോഞ്ച് ചെയ്യുന്നത്. ലുഡോ  കിംഗ് ഗെയിം കോഡുചെയ്യുമ്പോള്‍ വികാസിനൊപ്പം ടീമെന്ന് പറയാന്‍ 3 പേര്‍ മാത്രം. അങ്ങനെ തുടങ്ങിയ ലുഡോ കിംഗ് ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ചില്‍ മാത്രം നേടിയത് 3 ലക്ഷം ഡോളര്‍ വരുമാനം. ഭാര്യ Soni Jaiswal ഉള്‍പ്പെടുന്ന 20 അംഗ ടീമിനാണ് Vikash Jaiswal ഈ നേട്ടത്തിന് നന്ദി പറയുന്നത്. കാരണം പ്രതിസന്ധിയിലും പട്ടിണിയിലും ഒന്നിച്ച് നിന്ന ലുഡോ ടീം തന്നെയാണ് അവസാനം തന്റെ ജീവിതമെന്ന ഗെയമിലെ വിജയി എന്ന് Vikash വ്യക്തമാക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version