കോവിഡ് എന്ന മഹാമാരിയെ അതിജീവിച്ച് ന്യൂസിലണ്ട് ശ്രദ്ധനേടുമ്പോള്‍, ആരാജ്യം ഒറ്റക്കെട്ടായി നിന്ന് നടത്തിയ ശ്രമകരമായ പോരാട്ടത്തിന്റെ കഥ കൂടി അറിയേണ്ടതുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 40000 പേരില്‍ Covid-19 i ടെസ്റ്റ് നടത്തി അതിലൊരാളു പോലും പോസിറ്റീവല്ല. ഇന്ന് ന്യൂസിലണ്ടില്‍ കോറോണ Zero ആണ്. ആ വാര്‍ത്ത ആദ്യം കേട്ട പ്രധാനമന്തി എന്താണ് ചെയ്തത്, മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ Jacinda Ardern ന്റെ മറുപടി ഇതായിരുന്നു, “we’re in a safer, stronger position”.

Jacinda Ardern എന്ന 37 കാരി തന്റെ ഓഫീസ് ലോഞ്ചില്‍ ആഹ്‌ളാദ നൃത്തം ചവിട്ടിയത്, പ്രധാനമന്ത്രി എന്ന അലങ്കാരങ്ങള്‍ ഇല്ലാതെയായിരുന്നു.  അവിടുത്തെ ആരോഗ്യപ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമവും Jacinda Ardern ന് കീഴില്‍ സര്‍ക്കാര്‍ നടത്തിയ സമാനതകളില്ലാത്ത പ്രതിരോധ പ്രവര്‍ത്തനത്തിന്റെയും ഫലമായിരുന്നു ആ രാജ്യം നേടിയ വിജയം. കഴിഞ്ഞ ദിവസം മുതല്‍ എല്ലാ റെസ്ട്രിഷ്‌നും ന്യൂസിലാണ്ട് എടുത്തുകളഞ്ഞു.

പഴുതടച്ച പ്രവര്‍ത്തനം

സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഇല്ല, പബ്‌ളിക് ഗാതറിംഗിന് നിയന്ത്രണമില്ല, മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധമല്ല, അങ്ങനെ ആ രാജ്യം പഴയപോലെയാകുന്നു. ഒരു കാര്യം മാത്രം, അതിര്‍ത്തികള്‍ അടഞ്ഞ് തന്നെ കിടക്കും. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനാണ്  ഈ Pacific island രാജ്യം ഇനി ശ്രദ്ധ കൊടുക്കുന്നത്. ഏഴ് ആഴ്ചത്തെ അതിശക്തമായ ലോക്ഡൗണിലായിരുന്നു ന്യൂസിലണ്ട്. eradication strategy പ്രകാരം എല്ലാം അടഞ്ഞ്കിടന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ജനത ഒറ്റക്കെട്ടായി നിന്നു.  1 ലക്ഷത്തില്‍ 2190 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിക്കൊണ്ടിരുന്നു. അമേരിക്കയില്‍ അത് 1420 ആയിരുന്നുവെന്ന് ഓര്‍ക്കണം. കൊറോണയുടെ വിധം മനസ്സിലാക്കി പ്രവര്‍ത്തിക്കാനായതാണ് അവരെ മഹാമാരി അതിജീവിക്കാന്‍ സാഹായിച്ചത്. മാര്‍ച്ചില്‍ കൊറോണ വ്യാപനം തുടങ്ങുമ്പോള്‍ത്തന്നെ ന്യൂസിലണ്ട് ഉണർന്ന് പ്രവര്‍ത്തിച്ചിരുന്നു.

കൊറോണയെ തടഞ്ഞത് ഒറ്റക്കെട്ടായി

സമൂഹവ്യാപനത്തിലേക്ക് ഒരുഘട്ടത്തിലേക്കും കടക്കാതെ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും കാത്തു. വെറും 1500 പേര്‍ക്ക് മാത്രമേ ഇന്‍ഫക്ഷന്‍ വരാന്‍ അവരനുവദിച്ചുള്ളൂ. അതും ഏറയുെം പുറത്ത് നിന്ന് വന്നവര്‍. ടെസ്റ്റുകളും ഐസലേഷനും കര്‍ശനമായി നടത്തി. അങ്ങനെ കൊറോണമൂലമുള്ള മരണം 22 ല്‍ പിടിച്ചുകെട്ടി. 50 ലക്ഷം ജനങ്ങളാണ് ന്യൂസിലണ്ടിലുള്ളത്. അവര്‍ ഒരുസമയത്തും സര്‍ക്കാരിനെ കുറ്റംപ്പെടുത്തിയില്ല. നല്ല അന്തസ്സുള്ള മനുഷ്യരുടെ സ്വഭാവം കാണിച്ചു. ആരും ആ സമയത്ത് Jacinda Ardernന്റെ പാര്‍ട്ടി നോക്കിയില്ല. ഒരുമനസ്സോടെ നിന്നു. ന്യൂസിലണ്ട് നേടിയത് ഒരു സിവില്‍ സൊസൈറ്റി അതിന്റെ സ്പിരിറ്റ് ഏറ്റെടുത്തതിന്റെ വിജയമാണ്. ഏത് രാജ്യത്തിനും അനുകരിക്കാവുന്ന മാതൃക. പക്ഷെ ഓര്‍ക്കണം, ന്യൂസിലണ്ടില്‍ മെച്ചപ്പെട്ട റോള്‍ ചെയ്തത് അവിടുത്തെ ജനങ്ങളായിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version