നല്ല ചൂടുള്ള ചായ, അതില്‍ മുക്കി തിന്നുന്ന ബിസ്ക്കറ്റ്, ചായയില്‍ കുതിര്‍ന്ന ബിസ്ക്കറ്റ് വായിലേക്ക് കൊണ്ടുപോകാനൊരുങ്ങവേ കപ്പിലേക്ക് തന്നെ വീഴാന്‍ പോകുന്ന കുതിര്‍ന്ന ബിസ്ക്കറ്റിന്റെ അറ്റം.. പാര്‍ലെജി ചെറിയ ബിസ്ക്കറ്റായിരുന്നതിനാല് ചായക്കപ്പില്‍ മുക്കാന്‍ ഈസിയായിരുന്നു. ബ്രിട്ടാനിയ റൗണ്ടിലാണ്. അറ്റം കുറച്ച് കടിച്ചാലേ ചായയില്‍ മുക്കാനാകൂ ..ഏതൊരാളുടേയും കുട്ടിക്കാലത്തെ നൊസ്റ്റാള്‍ജിയ ഓര്‍മ്മയാണിതൊക്കെ. അങ്ങനെ തിന്ന ബിസ്ക്കറ്റില്‍ പേര് ഓര്‍ത്തിരിക്കുന്ന രണ്ടെണ്ണമാണ്, പാര്‍ലെ ജിയും, ബ്രിട്ടാനിയയും. അതില്‍ പാര്‍ലെജിക്ക് എത്ര വയസ്സായെന്ന് അറിയാമോ, 82 വയസ്സ്. രാജ്യമാകമാനം പാവങ്ങളുടെ ഭക്ഷണമാണ് പാര്‍ലെജി ബിസ്ക്കറ്റ്.
കൊറോണയുടേയും ലോക്ഡൗണിന്റേയും കാലത്ത് രാജ്യത്തെ ഭൂരിപക്ഷവും ആശ്രയിച്ചത് പാര്‍ലെജിയുടെ 5-rupees പാക്കറ്റായിരുന്നു. ലോക്ഡൗണില്‍ നാട്ടിലേക്ക് തിരക്കിട്ട് മടങ്ങിയവരും ഇതരസംസ്ഥാന തൊഴിലാളികളും എല്ലാം കൂടുതലും ആശ്രയിച്ചത് ഈ എക്കോണമി ഫുഡ് പാക്കറ്റിനെ. ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ വിറ്റ ബിസ്ക്കറ്റും മറ്റൊന്നുമല്ല, പാര്‍ലെജി തന്നെ. ഈ 82 വര്‍ഷത്തിനിടയിലെ ഏറ്റവും ബെസ്റ്റ് സെയില്‍സും മാര്‍ച്ച് മുതല്‍ മെയ്വരെ നീണ്ട ലോക്ഡൗണാണെന്ന് പാര്‍ലെജി category head Mayank Shah പറയുന്നു.
ലോക്ക് ഡൗണിലും മികച്ച സെയില്‍സ്
എല്ലാ ബിസ്ക്കറ്റ് ബ്രാന്‍ഡുകള്‍ക്കും മികച്ച സെയില്‍സ് ലോക്ഡൗണ്‍ കാലത്ത് ഉണ്ടായിട്ടുണ്ട്. എങ്കിലും പാര്‍ലെജിയുടെ 5 രൂപ പാക്കറ്റ് വലിയ തോതില്‍ വിറ്റ് പോയി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് അവസാന വാരം ഡിമാന്റ് കണ്ട്, പാര്‍ലെ 5 രൂപ പാക്കറ്റിന്റെ ഉല്‍പ്പാദനം ഗണ്യമായി കൂട്ടുകയും ചെയ്തു. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളും എന്‍ജിഒകളും പാര്‍ലെ ജി ചെറിയ പാക്കറ്റാണ് ക്യാംപകളുകളിലേക്കും മറ്റും പ്രിഫര്‍ ചെയ്തതും. ലോക്ഡൗണിന് മുമ്പ് സാധാരണ സമയത്ത്, ദിനംപ്രതി 40കോടി ബിസ്ക്കറ്റുകളാണ് രാജ്യത്തെ 130 ഫാക്ടറികളിലല് നിന്ന് പാര്‍ലെജി ഉല്‍പ്പാദിപ്പിക്കുന്നത്. ഒരുമാസം പാര്‍ലെജി ഉണ്ടാക്കുന്ന ബിസിക്കറ്റുകള് ഒന്നിനുപുറകെ ഒന്നായി വെച്ചാല്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനില്‍ ബിസ്ക്കറ്റ് തൊടും. ഒരുവര്‍ഷത്തെ ബിസ്ക്കറ്റിന് ഭൂമിയെ 192 തവണ ചുറ്റാം എന്നൊക്കെ ഇതിനോട് ചേര്‍ത്ത് ചില തമാശകളും പാര്‍ലെജി പറയാറുണ്ട്.
അഫോര്‍ഡബിള്‍ വാല്യു
1 കിലോ ബിസ്ക്കറ്റിന് 77 രൂപയാണ് പാര്‍ലെജി ഈടാക്കുന്നത്. അതായത് കിലോയ്ക്ക് 100 രൂപയോളമുള്ള റസ്ക്കിനേക്കാള് കുറവ്. ഈ എക്കണോമി സെഗ്മെന്റില്‍ തന്നെയാണ് പാര്‍ലെജി എക്സ്പ്ലോര്‍ ചെയ്യുന്നതും. ഇന്ത്യയിലെ ബിസ്ക്കറ്റ് മാര്‍ക്കറ്റ് പ്രതിവര്‍ഷം 37000 കോടി രൂപയ്ക്കടുത്താണ്. അഫോര്‍ഡബിള്‍ വാല്യു കാറ്റഗറി മാര്‍ക്കറില്‍ മൂന്നിലൊന്ന് പാര്‍ലെ ജി നിയന്ത്രിക്കുന്നു. പഴക്കത്തിലല്ല, പ്രതിസന്ധിയെ അതിജീവിക്കുക്കുകയും കാലം ചെല്ലുംതോറും പ്രസക്തി ഏറുകയും ചെയ്യുന്നിടത്താണ് ബ്രാന്‍ഡ്, കസ്റ്റമറിന് പ്രിയപ്പെട്ടതാകുന്നതെന്ന് പാര്‍ലെജി കാണിച്ചുതരുന്നു