കൊറോണയിൽ ലോകബിസിനസ് രംഗം നിന്ന് കത്തുമ്പോൾ, പുതിയതായി ബില്ല്യണയർ ക്ലബിലേക്ക് കടന്നവരും ഉണ്ട്. സാഹചര്യം നൽകുന്ന ബിസിനസ് ഓപ്പർച്യൂണിറ്റിയിൽ വളർന്ന മലേഷ്യയിലെ ചില സംരംഭകരാണ് കൊറോണ പടർന്ന മാർച്ച് മുതൽ മൂന്ന് മാസംകൊണ്ട് അപ്രതീക്ഷിതമായി ബിസിനസ്സിൽ ബംബർ അടിച്ചവർ. ലോകത്ത് ആവശ്യമുള്ളതിന്റെ 65% റബ്ബർ ഗ്ളൗസ് സപ്ളൈ ചെയ്യുന്നത് മലേഷ്യയാണ്. അവിടുത്തെ 4 പ്രധാന റബ്ബർ ഗ്ളൗ ട്രേഡിംഗ് കമ്പനികൾ, കോവിഡിന്റെ കാലത്ത് 100 കോടി ഡോളറിനുമേൽ വരുമാനം ഉണ്ടാക്കിക്കഴിഞ്ഞു.
സെയിൽസിൽ ഇരട്ടി വളർച്ച
റബ്ബർ ഗ്ലൗസ് നിർമ്മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയായ Top Glove Corp., Hartalega Holdings, Kossan Rubber Industries തുടങ്ങിയവരെല്ലാം ഇന്നേവരെ കാണാത്ത വളർച്ച സെയിൽസിലും ഷെയർ വാല്യുവിലും നേടിയിരിക്കുകയാണ്. Supermax എന്ന ഗ്ലൗസ് നിർമ്മാണ കമ്പനിയാകട്ടെ 5 ഇരട്ടി വളർച്ചയാണ് ഈ മൂന്ന് മാസം കൊണ്ട് നേടിയത്. Thai Kim Sim 1987 ൽ തുടങ്ങിയ സംരംഭമാണ് Supermax . ലാറ്റക്സ് ഗ്ളൗസുകളുടെ ട്രേഡിംഗിലാണ് Supermax തുടങ്ങിയത്. 1989ൽ അവർ ഗ്ളൗ മാനുഫാക്ചറിംഗലേക്ക് കടന്നു. മലേഷ്യയിലെ ആദ്യ ഗ്ലൗ മാനുഫാക്ചർ കമ്പനിയായിരുന്നു Supermax. ഇന്ന് 160 രാജ്യങ്ങളിലേക്ക് ലാറ്റക്സ് ഗ്ളൗ കയറ്റി അയയ്ക്കുന്ന Supermax ലോകത്തെ മാർക്കറ്റിന്റെ 12% നിയന്ത്രിക്കുന്നു. പ്രധാനമായും മെഡിക്കൽ സർജറി അവശ്യങ്ങൾക്കായാണ് മാർക്കറ്റിൽ ഇവരുടെ പ്രൊഡക്റ്റിന് ആവശ്യക്കാർ ഏറെ വന്നിരുന്നത്.
കൊറോണക്കാലത്ത് മാർക്കറ്റ് കീഴടക്കി ഗ്ലൗസ്
കൊറോണ വ്യാപനത്തോടെ സാധാരണക്കാർക്കും, ആരോഗ്യപ്രവർത്തകർക്കും കയ്യുറകൾ അനിവാര്യമായി. 33,000 കോടി ലാറ്റക്സ് കയ്യുറകൾ അടുത്ത 7 മാസത്തിനുള്ളിൽ ലോകമാകമാനം വേണ്ടി വരുമെന്നാണ് കണക്ക്. ലോകത്തെ ലാറ്റക്സ് കയ്യുറയുടെ മൂന്നിൽ രണ്ടും നിയന്ത്രിക്കുന്ന മലേഷ്യ തന്നെയാണ് ഈ വമ്പൻ ബിസിനസ്സിന്റെ നേരവകാശികളാകാൻ പോകുന്നത്. മാത്രമല്ല, റബ്ബർ പ്രൊഡക്റ്റിന് പൊന്നുംവിലയായതോടെ അവിടുത്തെ റബ്ബർ കർഷകർക്കും മികച്ച വില കിട്ടുന്നുണ്ട്. മലേഷ്യയിലെ ഈ റബ്ബറിന്റെ സുവർണ്ണകാലത്തെ റബ്ബർ കർഷകരും റബ്ബർ കൃഷിയുമുള്ള കേരളം അത്ഭുതത്തോടെ കാണേണ്ടിവരും. കാരണം സംരംഭകത്വം അവസരങ്ങളുടെ കലയാണ്.
Related Posts
Add A Comment