കോവിഡ് പ്രതിസന്ധിക്കിടയിലും മലയാളി ഫൗണ്ടറായ എൻർപ്രൈസ് ഓട്ടോമേഷൻ സ്റ്റാർട്ടപ് JIFFY.AI 136 കോടിയിുടെ നിക്ഷേപം നേടിയത് രാജ്യമാകെ ചർച്ച ചെയ്യപ്പെടുകയാണ്. നെക്സസ് വെൻഞ്ചേഴ്സ് പാർട്ണേഴ്സും വെഞ്ചർ ക്യാപിറ്റലിസ്റ്റുകളായ റീബ്രൈറ്റ് പാർട്ണേഴ്സും W250 ഉൾപ്പെടെയുള്ള വൻ നിക്ഷേപകരിൽ നിന്നാണ് ഫണ്ടിംഗ് നേടിയത് എന്നതും ശ്രദ്ധേയമാണ്. ഫിൻടെക് എന്റർപ്രൈസ് സോഫ്റ‌്റ്വെയർ വെറ്ററൻ ബാബു ശിവദാസൻ കോഫൗണ്ടറായ കമ്പനിയാണ് JIFFY.AI. കമ്പനികൾക്ക് അവരുടെ പ്രവർത്തനം ഓട്ടോമേറ്റ് ചെയ്ത് പ്രൊഡക്റ്റിവിറ്റി കൂട്ടാൻ സഹായിക്കുന്ന സോഫ്റ്റ്വെയറാണിത്. 1990കളിൽ സ്റ്റാർട്ടപ് എന്ന് കേട്ടുകേൾവിപോലുമില്ലാതിരുന്ന കാലത്ത് കോരളത്തിൽ ടെക്നോളജി സംരംഭം തുടങ്ങിയ വ്യക്തിയാണ് ബാബുശിവദാസൻ
കഠിനാദ്ധ്വാനത്തിലൂടെ നേടിയ അംഗീകാരം
അമേരിക്കയിലെത്തിയ സമയത്ത് ദിവസം മൂന്ന് കമ്പനികളിൽ വരെ ജോലിചെയ്ത് കൂടുതൽ എക്സ്പീരിയൻസ് നേടാൻ ശ്രദ്ധിച്ചിരുന്നു. ഫൗണ്ടറെന്ന നിലയിലും നിക്ഷേപകനെന്ന നിലയിലും ആഴത്തിൽ കാര്യങ്ങൾ പഠിക്കാൻ ഇത് സഹായകരമായതായും ബാബു ശിവദാസൻ വ്യക്തമാക്കുന്നു. കേരളത്തിൽ നിന്ന് അമേരിക്കയിലെ സിലിക്കൺവാലിയിൽ എത്താനായത്, മികച്ച എന്റർപ്രൈസുകളെ അടുത്ത് നിന്ന് കാണാൻ സഹായകരമായതായി അദ്ദേഹം പറയുന്നു. സ്വയം ജോലി കണ്ടെത്തുന്നതിനപ്പുറം മറ്റുളളവർക്ക് ജോലി നൽകാൻ കഴിയുന്ന എന്റർപ്രൈസുകൾ ഉണ്ടാകുന്നത് ശുഭകരമാണ്. പാനിനി എന്ന നോട് ടു പ്രോഫിറ്റ് എന്റർപ്രൈസ് തുടങ്ങിയത് ആ ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു
JIFFY.AI യിൽ മെജോറിറ്റി ഷെയർ പാനിനിക്കാണ്. യുഎസ്സിന് പുറമെ തിരുവനന്തപുരം, കൊച്ചി, ബാംഗ്ളൂർ എന്നിവിടങ്ങളിലും JIFFY.ai ക്ക് ഓഫീസുകളുണ്ട്. ഓട്ടോമേഷൻ വിപ്ളവകരമായ രീതിയിൽ ലോകത്തെ മാറ്റിമറിക്കാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫോർച്യൂൺ 1000 ലിസ്റ്റിലുള്ള കമ്പനികൾ ഉൾപ്പെടെ ഇന്ന് JIFFY.aiയുടെ ക്ലെയിന്റാണ്. തിരുവനന്തപുരത്ത്, AI, മെഷീൻ ലേണിംഗ് എന്നിവിയിൽ Knowledge Center തുടങ്ങാൻ ഫണ്ട് വിനിയോഗിക്കുമെന്നും ബാബു ശിവദാസൻ വ്യക്തമാക്കുന്നു