TikTokന് പകരം വെക്കാവുന്ന ഇന്ത്യക്കാരൻ Mitron app ശരിക്കും ഇന്ത്യക്കാരനോ? Mitron പാകിസ്ഥാനി ആപ്പാണെന്ന് വരെ പ്രചാരണം, മാത്രല്ല, TikTokന്റെ ക്ലോൺ ആണെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ 1 കോടി ഡൗൺലോഡ്സ് Mitron നേടി
നിക്ഷേപം നേടി Mitron ആപ്പ്
അതുമല്ല ഇപ്പോൾ ആദ്യ വെൻച്വർ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റും Mitron നേടി. 3one4 Capital, LetsVenture എന്നിവരാണ് നിക്ഷേപകർ, തുക വ്യക്തമല്ല. ഇന്ത്യയിൽ നിന്ന് വേൾഡ് ക്ലാസ് ആപ്പാകാൻ Mitronന് കഴിയുമെന്ന് ഇൻവെസ്റ്റേഴ്സ് വ്യക്തമാക്കുന്നു. ആപ്പിനെതിരായ ആരോപണങ്ങൾ ഇന്ത്യൻ മെയ്ക്കിനെ തളർത്താനാണെന്ന് Mitron ഫൗണ്ടർമാർ പറയുന്നു. Envatoയിൽ നിന്നു വാങ്ങിയ prototyping code വികസിപ്പിച്ചതാണ് Mitron എന്നും പൂർണ്ണമായും മെയ്ഡ് ഇൻ ഇന്ത്യയാണ് ആപ്പാണ് Mitron എന്നും ഫൗണ്ടർമാരായ Shivank Agarwal & Anish Khandelwal എന്നിവർ വ്യക്തമാക്കുന്നു